HOME
DETAILS
MAL
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 ഒഴിവുകള്‍
backup
December 12 2020 | 10:12 AM
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 മാനേജര്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഈ മാസം 15 മുതല്‍ www.aai.aero
എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 14. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയും അതിനുശേഷം രേഖകളുടെ പരിശോധന , അഭിമുഖം, ശാരീരികപരിശോധന, ഡ്രെവിങ് ടെസ്റ്റ്, വോയ്‌സ് ടെസ്റ്റ് എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.
മാനേജര്‍ (ഫയര്‍ സര്‍വിസസ്)- 11 (ജനറല്‍ - 6, ഇ.ഡബ്ല്യു.എസ് - 1, ഒ.ബി.സി - 3, എസ്.സി - 1):
യോഗ്യത: ഫയര്‍ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ബി.ഇ, ബി.ടെക്. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍(ടെക്‌നിക്കല്‍) - 2 (ജനറല്‍):
യോഗ്യത: മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ബി.ഇ, ബി.ടെക്. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) - 264 (ജനറല്‍ - 107, ഇ.ഡബ്ല്യു.എസ് - 26, ഒ.ബി.സി - 72, എസ്.സി - 40, എസ്.ടി - 19):
യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച സയന്‍സ് ബിരുദം. അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച എന്‍ജിനീയറിങ് ബിരുദം.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്) - 83 (ജനറല്‍ - 35, ഇ.ഡബ്ല്യു.എസ് - 8, ഒ.ബി.സി - 21, എസ്.സി. - 14, എസ്.ടി. - 5):
യോഗ്യത: സയന്‍സ് ബിരുദവും രണ്ടുവര്‍ഷത്തെ എം.ബി.എ.യും. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ടെക്‌നിക്കല്‍) - 8 (ജനറല്‍ - 5, ഒ.ബി.സി - 2, എസ്.സി. - 1):
യോഗ്യത: മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ബി.ഇ, ബി.ടെക്.
പ്രായപരിധി: മാനേജര്‍ തസ്തികയില്‍ 32 വയസ്. ജൂനിയര്‍ എക്‌സിക്യുട്ടീവ് തസ്തികയില്‍ 27 വയസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."