ഒരു മൈലപ്പുറം മലപ്പുറം: ജില്ലാ ആസ്ഥാനം മിനുങ്ങുന്നു
മലപ്പുറം: ഒരു മൈലപ്പുറം മലപ്പുറം, ജില്ലയുടെ ചരിത്രവും വര്‍ത്തമാനവും അനുസ്മരിപ്പിക്കുന്ന സൂചനാ ബോര്‍ഡുകളും ആധുനിക വെളിച്ച സംവിധാനങ്ങളുമൊരുക്കി മലപ്പുറം മൊഞ്ചാകുന്നു. നഗരസഭയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് വിവിധ കര്‍മ പദ്ധതികള്‍ ഉള്‍പ്പെടുത്തി മലപ്പുറം മിനുങ്ങുന്നത്്.
ഇതിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സൂചനാ ബോര്‍ഡ് , ഹൈമാസ്റ്റ് ലൈറ്റ്, ബസ് സ്റ്റോപ്പ് എന്നിവയുടെ നിര്‍മാണം ഇതിനകം തുടങ്ങി. നഗരസഭക്ക് സാമ്പത്തിക ബാധ്യതയില്ലാതെ മാജിക് ക്രിയേഷന്‍ എന്ന പ്രൈവറ്റ് കമ്പനിയാണ് കാരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ കൂടെ പരസ്യം ചെയ്യാന്‍ പ്രൈവറ്റ് കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭയിലേക്കുള്ള പ്രവേശന കവാടങ്ങളായ മൈലപ്പുറം, കാരാത്തോട്, മേല്‍മുറി പിലാക്കല്‍, മുണ്ടുപറമ്പ് കാട്ടുങ്ങല്‍, കൂട്ടിലങ്ങാടി എന്നിവിടങ്ങളിലാണ് ജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ മൈലപ്പുറത്ത് ഇതിനകം ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. കാവുങ്ങല്‍ മുതല്‍ കിഴക്കേതല വരെയാണ് സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
ഇതിന് പുറമെ കോട്ടക്കുന്നിലും മലപ്പുറം നഗരത്തിലും, മൈലപ്പുറത്തും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. നഗര ഹൃദയത്തില്‍ മാത്രം സ്ഥാപിക്കുന്ന 200ഓളം െൈഹമാസ്റ്റ് ലൈറ്റുകള്‍ നവംബറിനകം സ്ഥാപിക്കാനാണ് ലക്ഷ്യം. നഗരസഭ പരിധിയില്‍ വിവിധ ഭാഗങ്ങളിലായി 20 ഇടങ്ങളിലാണ് ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കുന്നത്. മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നീ ജങ്ഷനുകളില്‍ പുല്ലുവച്ച് പിടിപ്പിച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്.
രണ്ടാം ഘട്ടമായി ചെത്തുപാലം മുതല്‍ മലപ്പുറം സി.ഐ ഓഫിസ് വരെ നടപ്പാതയില്‍ ഇന്റര്‍ ലോക്ക് പതിക്കും. 700 മീറ്ററോളമാണ് നവീകരണം നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മുതല്‍ കുന്നുമ്മല്‍ വരെയും ഇന്റര്‍ ലോക്ക് പതിക്കും. ഇതിന് 20 ലക്ഷം രൂപ നീക്കി വെക്കാന്‍ നഗരസഭക്ക് പദ്ധതിയുണ്ടെന്ന് സ്ഥിരംസമിതി ചെയര്‍മാന്‍ പി.എ അബ്ദുല്‍ സലീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."