തിരൂരില്‍ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസ്: പൊലിസ് തെളിവെടുപ്പ് നടത്തി, ആയുധം കണ്ടെടുത്തു
തിരൂര്‍: ഇതരസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ ബംഗാളിയുവാവ് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസ് ആയുധം കണ്ടെടുത്തു. കൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയുമാണ് പൊലിസ് കണ്ടെടുത്തത്. ബംഗാള്‍ സ്വദേശിയായ പ്രതി സാദത്ത് ഹുസൈന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കാനുള്ള പണം ചോദിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് പ്രതി.
നാലു വര്‍ഷത്തെ കൂലിയാണ് പെണ്‍കുട്ടിയുടെ പിതാവ് നല്‍കാനുള്ളതെന്നാണ് പ്രതിയുടെ മൊഴിയെന്ന് എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നാട്ടുകാരില്‍ നിന്ന് പൊലിസിനു ലഭിച്ച ആദ്യ സൂചന.
പതിനഞ്ചുകാരിയായ സമീന ഖാത്തൂറാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ പ്രതി സാദത്ത് ഹുസൈനെ (22) കസ്റ്റഡിയില്‍ വാങ്ങിയാണ് തിരൂര്‍ പൊലിസ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ സമീനയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ തന്ത്രപൂര്‍വം പിടികൂടി പൊലിസിലേല്‍പ്പിച്ചത്. തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് വാടക കെട്ടിടത്തില്‍ കഴിയുന്ന കുട്ടിയെ കൂടെ താമസിക്കുന്ന പ്രതി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ സംഭവ സമയം മറ്റാരുമുണ്ടായിരുന്നില്ല. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് കിടന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയയത്. രണ്ടു കാലുകള്‍ക്കും നെഞ്ചിനും കുത്തേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."