വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വായ്പ; യുവാക്കള്‍ക്കു തടവ്
കണ്ണൂര്‍: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അരലക്ഷം രൂപ സര്‍ക്കാര്‍ നിയന്ത്രണ കോര്‍പറേഷനില്‍ നിന്നു വായ്പയെടുത്തെന്ന കേസില്‍ യുവാക്കളെ കോടതി ശിക്ഷിച്ചു. തളിപ്പറമ്പ് ചുഴലിയിലെ ചിറയില്‍ വീട്ടില്‍ സുനില്‍കുമാര്‍(36), പട്ടുവം അവരോത്ത് ഉമാദത്ത്(45) എന്നിവരെയാണു ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) മൂന്നരവര്‍ഷം കഠിന തടവിനും 7,000 രൂപ വീതം പിഴയക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി അധിക തടവ് അനുഭവിക്കണം. 2006 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദ സംഭവം. തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ പ്യൂണെന്നു പറഞ്ഞ് ഉമാദത്ത് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ കണ്ണൂര്‍ ശാഖയില്‍ നിന്നു 50,000 രൂപ വായ്പ വാങ്ങാന്‍ ജാമ്യം നിന്നത്. ഇതിനായി വ്യാജരേഖ സൃഷ്ടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നു റിക്കവറിക്കായി അധികൃതര്‍ ശ്രമം തുടങ്ങിയപ്പോഴാണ് ഉമാദത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരനല്ലെന്നു വ്യക്തമായത്. കേസിലെ മറ്റൊരു പ്രതി തമ്പാന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."