ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാതെ നശിക്കുന്നു
മലപ്പുറം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ജില്ലാ ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നു. മലപ്പുറം കലക്ടറേറ്റിന്റെ വരാന്തയിലാണ് ചാക്കുകളിലും മറ്റുമായി സാമഗ്രികള്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത്.
വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് ചാക്കില്‍ കെട്ടിയ നലയില്‍ നശിക്കുന്നത്. കലക്ടറേറ്റിനു പിറുകുവശത്തെ വരാന്തയില്‍ ആയതിനാല്‍ മഴ നനയാനും സാധ്യതയുണ്ട്. ഇവ ആവശ്യക്കാര്‍ക്ക് എത്തിക്കാനോ അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാനോ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് ജില്ലാ കലക്ടറേറ്റിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ കൃത്യമായി സംസ്‌കരിക്കാനോ ഉപയോഗപ്രധമായത് ജനങ്ങള്‍ക്ക് നല്‍കാനും ഉടന്‍ നടപടിയുണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."