യൂനിവേഴ്‌സിറ്റി കോളജ് അക്രമം: പ്രതികളെ പിടികൂടാനായില്ല, ലുക്കൗട്ട് നോട്ടീസിറക്കി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പൊലിസ് ലുക്കൗട്ട് നോട്ടീറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.
എഫ്.ഐ.ആറില്‍ പേര് ചേര്‍ക്കാത്ത അമര്‍ എന്ന വിദ്യാര്‍ഥിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂനിറ്റ് കമ്മിറ്റി അംഗമാണ് അമര്‍. അമറും അഖിലിനെ ആക്രമിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അക്രമം നടന്ന് മൂന്ന് ദിവസമായിട്ടും പൊലിസിന് പ്രതികളെ പിടികൂടാന്‍ കഴിയാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേസില്‍ ഒരാളെ പൊലിസ് പിടികൂടിയിരുന്നു. നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസില്‍ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. ഇജാബിനെതിരെ ആദ്യം കേസെടുത്തിരുന്നില്ല. എന്നാല്‍ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, അഖിലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയാല്‍ ഇന്ന് തന്നെ മൊഴിയെടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വ്യക്തികളിലേക്ക് വിഷയം ഒതുക്കി, കോളജിലെ എസ്.എഫ്.ഐയ്ക്ക് എതിരായ ആരോപണങ്ങള്‍ ഒതുക്കിതീര്‍ക്കാനാണ് ശ്രമമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇന്നലെ സംഭവത്തിന് ദൃക്‌സാക്ഷികളായ യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."