പാഠപുസ്തക വിതരണം തകൃതി
കണ്ണൂര്‍: ജില്ലയില്‍ പാഠപുസ്തക വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇതിനോടകം 86 ശതമാനം പുസ്തകം വിതരണം ചെയ്തതായി ജില്ലാ സ്‌കൂള്‍ ബുക്ക് ഡിപ്പോ അധികൃതര്‍ അറിയിച്ചു. എല്‍. പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രില്‍ പകുതിയോടെ പൂര്‍ത്തീകരിച്ചിരുന്നു. യു. പി വിഭാഗം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതു മൂന്നു ദിവസത്തിനകം പൂര്‍ത്തിയാകും. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിതരണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. കഴിഞ്ഞ വര്‍ഷം പാഠപുസ്തക വിതരണം താളംതെറ്റിയ പശ്ചാത്തലത്തില്‍ ഇത്തവണ വിതരണം നേരത്തെയാക്കിയിരുന്നു. പയ്യാമ്പലം ഗവ. ടി.ടി.ഐ ഫോര്‍ വുമണ്‍ കേന്ദ്രമായാണു ജില്ലാ സ്‌കൂള്‍ ബുക്ക് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. കാക്കനാട് ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ നിന്നാണ് പാഠപുസ്തകങ്ങള്‍ എത്തിക്കുന്നത്. ജില്ലാ കേന്ദ്രത്തില്‍ നിന്നു സ്‌കൂള്‍ കോഓപറേറ്റീവ് സൊസൈറ്റികളിലേക്കും അവിടുന്ന് കുട്ടികള്‍ക്കും കൈമാറും. ജില്ലയില്‍ 316 സ്‌കൂള്‍ സൊസൈറ്റികളാണുള്ളത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലായി ആകെ 20 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയ്ക്ക് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."