സര്‍ക്കാര്‍ഭൂമി കൈയേറി സി.പി.എം ഓഫിസ് കെട്ടിടം: ഉദ്ഘാടനം നടന്നില്ല
പെരിയ: സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചെന്ന ആരോപണമുയര്‍ന്ന സി.പി.എം ബ്രാഞ്ച് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നില്ല. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ രാവണീശ്വരം പാതക്കരികില്‍ നിര്‍മിച്ച സുശീലാ ഗോപാലന് നഗര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിട ഉദ്ഘാടനം ഇന്നലെ നടത്താനാണ് തീരുമാനിച്ചിരുന്നത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കെട്ടിട ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിട നിര്‍മാണമെന്നു കണ്ടെത്തിയതോടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സൂചനയുണ്ടായിരുന്നു.
കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റി വെക്കണമെന്ന് റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ പുല്ലൂര്‍ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥര്‍ മുഖേന നേരിട്ടെത്തിച്ച ഉത്തരവ് കൈപ്പറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. തുടര്‍ന്നു വാക്കാല്‍ നിര്‍ദേശം നല്‍കിയതായി കാഞ്ഞങ്ങാട് ആര്.ഡി.ഒയുടെ ചുമതല വഹിക്കുന്ന ഡെപ്യുട്ടി കലക്ടര്‍ (എല്‍.ആര്) കെ. രവികുമാര്‍ അറിയിച്ചു. അതേസമയം കൈയേറിയ സ്ഥലം ഒഴിപ്പിക്കാനുള്ള റവന്യു വകുപ്പ് നടപടിക്കെതിരേ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നവരും നല്കിയ അപ്പീല്‍ കാഞ്ഞങ്ങാട് ആര്.ഡി.ഒയുടെ പരിഗണനയിലാണ്. കേസില്‍ ബന്ധപ്പെട്ട കക്ഷികളെ അടുത്തമാസം ഹിയറിങിനു വിളിക്കുമെന്നും അതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഡെപ്യുട്ടി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."