ചന്ദ്രയാന്‍-2; ലക്ഷ്യത്തിലെത്താനുള്ളത് ഇന്ത്യക്കുമാത്രം അവകാശപ്പെടാവുന്ന ചന്ദ്രദൗത്യം
ചെന്നൈ: നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പ് യാഥാര്‍ഥ്യമാകാന്‍ മണിക്കൂകുള് മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയുടെ ചരിത്ര ബരിഹാകാശ ദൗത്യം ചന്ദ്രയാന്‍ 2 തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ലക്ഷ്യത്തിലേക്ക് കുതിക്കും. വിക്ഷേപണത്തിനായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്ട് ഇന്ന് പുലര്‍ച്ചെ 6.51ന് ആരംഭിച്ചിരുന്നു.
ജി.എസ്.എല്‍.വി എം.കെ 3 എന്ന വിക്ഷേപണ വാഹനത്തിലാണ് ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലാണ് വിക്ഷേപണം നടക്കുക.
ദൗത്യം പൂര്‍ണമായി വിജയത്തിലെത്താന്‍ 50 ദിവസത്തില്‍ അധികം എടുക്കുമെന്നാണ് ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചത്. സെപ്റ്റംബര്‍ 6,7 തിയതികളില്‍ ഉപഗ്രഹം ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രനിലെ ജല സാന്നിധ്യം അറിയാനുള്ള ഈ ദൗത്യത്തെ ലോകം ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം ചാന്ദ്ര ദൗത്യത്തിന്റെ ആദ്യപടിയാണെന്നും തുടര്‍ന്നുള്ള ഗഗന്യാന് ദൗത്യത്തിലൂടെ 2022 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ കഴിയുമെന്നും ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള 13 ബഹികരാകാശ ശാസ്ത്രജ്ഞരും നാസയില്‍ നിന്നുള്ള ഒരു ശാസ്ത്രജ്ഞനും ഉള്‍പ്പെടെ 14 പേരാണ് ദൗത്യത്തില്‍ ഭാഗവാക്കാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."