മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; മൂന്നു കോടി രൂപ ഈ മാസം വിതരണം ചെയ്യും
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജില്ലയിലെ അപേക്ഷകര്‍ക്ക് അനുവദിച്ച മൂന്ന് കോടിയിലേറെ രൂപ ഈ മാസം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ദുരിതാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ച 1433 പേര്‍ക്കാണ് 3,17,56,000 രൂപ വിതരണം ചെയ്യുന്നത്. കണ്ണൂര്‍, ഇരിട്ടി താലൂക്കിലുള്ളവര്‍ക്ക് 28നും തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളില്‍ തൊട്ടടുത്ത ദിവസങ്ങളിലും തുക വിതരണം ചെയ്യും. ഒരു വര്‍ഷത്തിനിടെ 11.8 കോടി രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ചത്. നേരത്തേ അറിയിപ്പ് ലഭിച്ചവര്‍ക്കാണ് തുക കൈമാറുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാമ്പത്തികസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെയും നല്കാന് അവസരമൊരുക്കിയിട്ടുണ്ട്. ചികില്‍സാ രേഖകള്‍ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങളുമായി അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."