തമിഴ്‌നാട്ടില്‍ റേഷന്‍കടകള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കുന്നു
ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ റേഷന്‍കടകള്‍ കംപ്യൂട്ടര്‍ വല്‍കരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. കംപ്യൂട്ടര്‍ സംവിധാനം വരുന്നതോടെ ജീവനക്കാരുടെ ജോലിഭാരം കുറയുകയും ചെയ്യും. നീലഗിരി ജില്ലയില്‍ 404 റേഷന്‍ കടകളാണുള്ളത്. 2,21,861 റേഷന്‍ കാര്‍ഡുകളും ജില്ലയിലുണ്ട്.
ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ റേഷന്‍ കടകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ എസ്.എം.എസ് വഴി വരികയും ചെയ്യും.
കൂടാതെ ടി എസ് ഒ ഓഫിസ്, ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസ്, സംസ്ഥാന സിവില്‍ സപ്ലൈസ് ഓഫിസ് എന്നിവിടങ്ങളിലേക്ക് പ്രസ്തുത വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നീലഗിരിയില്‍ റേഷന്‍കട ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു. ഊട്ടിയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ പി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ ഡി ഒ കാര്‍ത്തികേയന്‍, ജില്ലാ സിവില്‍സപ്ലൈസ് ഓഫിസര്‍ ജീവരത്‌നം, തഹസില്‍ദാര്‍ രവി തുടങ്ങിയവര്‍ സംബന്ധിച്ചു. ഗൂഡല്ലൂര്‍ നാടാര്‍ കല്ല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി ആര്‍ ഡി ഒ ഇന്‍ചാര്‍ജ് പരമശിവം ഉദ്ഘാടനം ചെയ്തു. ടി എസ് ഒ മീനാക്ഷി സുന്ദരം ക്ലാസിന് നേതൃത്വം നല്‍കി. 110 റേഷന്‍ കടക്കാര്‍ക്ക് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."