HOME
DETAILS
MAL
റോഡ് തകര്‍ന്ന് വെള്ളക്കെട്ടായി; ഗതാഗതം ദുഷ്ക്കരം
backup
October 01 2018 | 00:10 AM
ഇരിക്കൂര്‍: ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പ്രധാന റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായി. ഗവ. ആശുപത്രിക്ക് സമീപത്തുകൂടി ഡയനാമോസ് ഗ്രൗണ്ട് നിടുവള്ളൂര്‍, കോളോട്, പുഞ്ഞിടുക്ക്, പുഴക്കര, ഇരിക്കൂര്‍ ടൗണ്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണ് തകര്‍ന്ന് വലിയ കുണ്ടും കുഴികളുമായി മാറിയത്.
ഉറവയുള്ള ഭാഗമായതിനാല്‍ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതിനു സമീപത്താണ് അങ്കണവാടിയും ജലനിധി ഓഫിസും സ്ഥിതിചെയ്യുന്നത്. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും യാത്ര നടത്തുന്നില്ല.
ഇതോടെ നാട്ടുകാര്‍ ദുരിതത്തിലായി. അടിയന്തിരമായി റോഡ് ഉയര്‍ത്തി വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ട് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."