രാജിയാവശ്യപ്പെട്ട് കുമാരസ്വാമിക്ക് യെദ്യൂരപ്പയുടെ താക്കീത്
ബംഗളൂരു: ഉടന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിക്ക് മുതിര്‍ന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ താക്കീത്. കേണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് സംസ്ഥാന നിയമസഭസില് വേണ്ടത്ര ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് 224 അംഗ സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന് കഴിഞ്ഞ 10 ദിവസത്തോളമായി ഭരണ നിര്‍വഹണത്തിനുള്ള പദവി നഷ്ടപ്പെട്ടെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി.
ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെങ്കില്‍ ഉടന്‍ രാജിവയ്ക്കണമെന്നും സഭയില്‍ വിശ്വാസ വോട്ടിനുള്ള നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. നാളെ നടക്കുന്ന വ്യവസായ ഉപദേശക സമിതി യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നതിനായി ദിവസം തീരുമാനിക്കണമെന്ന് സ്പീക്കറോട് കുമാരസ്വാമി കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് യെദ്യൂരപ്പ താക്കീതുമായി രംഗത്തെത്തിയത്. താന്‍ എന്തിനും തയാറാണെന്നും, അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നില്ലെന്നും രാജി നിഷേധിച്ചു കൊണ്ട് കുമാരസ്വാമി ഇതിനു മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."