HOME
DETAILS
MAL
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ അംഗരക്ഷകന് ഭീകരരുടെ വെടിയേറ്റു മരിച്ചു
backup
July 14 2019 | 17:07 PM
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് തൗകീര്‍ അഹമ്മദിന്റെ അംഗരക്ഷകന് ഭീകരരുടെ വെടിയേറ്റ് മരിച്ചു. അംഗരക്ഷകനും പൊലിസ് കോണ്‍സ്റ്റബിളുമായ റിയാസ് അഹമ്മദാണ് വെടിയേറ്റു മരിച്ചത്. ജമ്മുകശ്മിരിലെ അനന്ത്നാഗില്‍ ഞായറാഴ്ച്ചയാണ് സംഭവം.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമൊത്ത് പാര്‍ട്ടി മീറ്റിങ് കഴിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടന്ന പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലാണിപ്പോള്‍. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."