ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ സംഭവം; ഉപഭോക്തൃ സംരക്ഷണസമിതി പിക്കറ്റിങ് നടത്തി
ബാലുശ്ശേരി: ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് ബാലുശ്ശേരി പഞ്ചായത്തിലെ ചില വാര്‍ഡുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജപ്പാന് കുടിവെള്ള ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സരോവരം ബയോ പാര്‍ക്കിനടുത്തുള്ള അസി. എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫിസ് പിക്കറ്റ് ചെയ്തു.
പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഭാഗികമായും പതിനേഴാം വാര്‍ഡ് പൂര്‍ണമായും ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
പ്രദേശത്തെ 150ലധികം കുടുംബങ്ങളാണ് പദ്ധതിയില്‍ പണമടച്ച് കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്.
ഇപ്പോള്‍ പ്രദേശം പദ്ധതി മാപ്പിലില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനെതിരേ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിന് ഉടന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നല്കിയ ഉറപ്പല്ലാതെ പദ്ധതി നടപ്പാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ബാലുശ്ശേരി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വാര്‍ഡുകളെയാണ് തഴയപ്പെട്ടത്.
പ്രദേശത്തെ ഇരുനൂറോളം ഉപഭോക്താക്കള്‍ പിക്കറ്റിങ്ങില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പിക്കറ്റിങ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വി.എം പ്രമീള അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ പെരിങ്ങിനി മാധവന്, എന്‍.പി നദീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍ അശോകന്, പുന്നോറത്ത് ബാലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."