HOME
DETAILS

ഭരണഘടനാ പദവിയിലെ ദൈവനാമക്കാരന്‍

  
backup
December 12 2020 | 23:12 PM

kalikalakkazhcha-v-abdul-majeed-13-12-2020


കേരളത്തിലെ ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടൊപ്പം ചേര്‍ന്നു കിണഞ്ഞു ശ്രമിക്കുന്ന വലതുപക്ഷ ശക്തികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമൊക്കെ ആക്രമിച്ച് അതുകൊണ്ടരിശം തീരാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും കയറിപ്പിടിച്ചപ്പോള്‍ അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്നറിയാന്‍ കാതോര്‍ത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. ഏതാനും ദിവസം മൗനം പാലിച്ച അദ്ദേഹം ഒടുവില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ മനസു തുറന്നപ്പോള്‍ കേരളം അതു കാതുകൂര്‍പ്പിച്ചു തന്നെ കേട്ടു. വളരെ പ്രധാനപ്പെട്ടൊരു ജനാധിപത്യ സത്യം വെട്ടിത്തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. സ്പീക്കറടക്കം ഏതൊരു ഭരണഘടനാ പദവിയും വിമര്‍ശനത്തിന് അതീതമല്ലെന്ന്. മലയാളികള്‍ ഇതുവരെ അറിയാതിരുന്നൊരു കാര്യമാണ് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞത്. ആ പദവിയിലിരുന്ന് ഇതൊക്കെ ഇങ്ങനെ പറയാനുള്ള ആര്‍ജവം ഒരു കമ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കും കാണില്ല. ഈ സത്യം വൈകിയെങ്കിലും കേള്‍ക്കാനായത് മലയാളികളുടെ മഹാഭാഗ്യം തന്നെയാണ്.


നിയമസഭാ മന്ദിരത്തിന്റെ നവീകരണ, വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയെല്ലാം അദ്ദേഹം പൊളിച്ചടുക്കുകയുമുണ്ടായി. നിയമസഭയുടെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു അത്. എല്ലാം തീര്‍ത്തും ശരിയായിരുന്നു. ശ്രീരാമകൃഷ്ണന്റെ കാലത്ത് ഉണ്ടായതുപോലെയൊരു പുരോഗതി മറ്റൊരിക്കലും കേരള നിയമസഭയ്ക്ക് ഉണ്ടായിട്ടില്ലെന്നത് ആര്‍ക്കാണ് അറിയാത്തത്. സ്പീക്കറാകുന്നതിനു മുമ്പു തന്നെ നിയമസഭയുടെ ക്ഷേമത്തില്‍ അതീവ തല്‍പരനായിരുന്നു അദ്ദേഹം. പണ്ട് കെ.എം മാണി ബജറ്റ് അവതരിപ്പിച്ച സമയത്ത് എം.എല്‍.എ മാത്രമായിരുന്ന ശ്രീരാമകൃഷ്ണന്‍ സഭയിലെ സഖാക്കളോടൊപ്പം സ്പീക്കറുടെ വേദിയില്‍ കയറി നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ ചിത്രം എല്ലാ കേരളീയരും കണ്ടതാണ്. അന്നു തന്നെ കേരള ജനത ആഗ്രഹിച്ചു തുടങ്ങിയതാണ് അദ്ദേഹം എന്നെങ്കിലുമൊരിക്കല്‍ സ്പീക്കറാകണമെന്ന്.


അതിനേക്കാളൊക്കെ അപ്പുറം പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തിനെതിരേ ഉന്നയിച്ച കടുപ്പം കൂടിയ ആരോപണങ്ങള്‍ സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്നയുമായും റിവേഴ്‌സ് ഹവാലയുമായും ബന്ധപ്പെട്ടുമായിരുന്നു. അതൊന്നും ആദ്യം മുതല്‍ ആരും വിശ്വസിച്ചതല്ല. എങ്കിലും അതിനു സ്പീക്കര്‍ തന്നെ മറുപടി പറഞ്ഞപ്പോള്‍ അത് ഉരുളയ്ക്കുപ്പേരിയും തോരനും ചമ്മന്തിയുമൊക്കെയായി.


അക്കൂട്ടത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതവും പരസ്പരവിരുദ്ധവുമാണെന്ന് പകല്‍പോലെ വ്യക്തമാണ്. ആദ്യം ശ്രീരാമകൃഷ്ണന്റെ പേരു പറയാതെ ഭരണഘടനാ പദവി വഹിക്കുന്ന, ഒരു ദൈവത്തിന്റെ പേരുള്ളയാള്‍ എന്നാണ് പറഞ്ഞത്. ശ്രീരാമകൃഷ്ണന്‍ ഒന്നല്ല രണ്ടു ദൈവങ്ങളുടെ പേരുള്ളയാളാണെന്ന് സുരേന്ദ്രന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഒ. രാജഗോപാല്‍ തന്നെ നിയമസഭയില്‍ സാക്ഷ്യപ്പെടുത്തിയതാണ്. അല്ലെങ്കിലും ശ്രീരാമനും കൃഷ്ണനും ഹൈന്ദവരുടെ രണ്ടു ദൈവങ്ങളാണെന്ന് പ്രൈമറി തലം വരെയെങ്കിലും രാമായണം, മഹാഭാരതം കിളിപ്പാട്ടുകളുടെ ഭാഗങ്ങള്‍ പഠിച്ച ഏതൊരാള്‍ക്കും അറിയാമല്ലോ. അപ്പോള്‍ ആദ്യം കെ. സുരേന്ദ്രന്‍ ഉദ്ദേശിച്ചത് ശ്രീരാമകൃഷ്ണനെയല്ലെന്നു വ്യക്തം. മന്ത്രിസ്ഥാനങ്ങളും ഭരണഘടനാ പദവികള്‍ തന്നെയാണ്. അക്കൂട്ടത്തില്‍ ചിലരും ആവാമല്ലോ. രവീന്ദ്രനാഥ്, സുരേന്ദ്രന്‍, ശൈലജ, ജലീല്‍ എന്നിവയൊക്കെ വ്യത്യസ്ത മതങ്ങളിലെ ദൈവനാമങ്ങളാണ്. ഭരണഘടനാ പദവി ഭരണപക്ഷത്തു മാത്രമല്ല പ്രതിപക്ഷത്തും ഉണ്ടല്ലോ. രമേശ് എന്നതും ദൈവനാമം തന്നെയാണ്. അവരിലാരെയോ ഉദ്ദേശിച്ച് സുരേന്ദ്രന്‍ ആദ്യം പറഞ്ഞത് പിറ്റേന്ന് തിരുത്തി ശ്രീരാമകൃഷ്ണന്റെ പേരു പറയുകയാണുണ്ടായത്. അല്ലെങ്കിലും ഈ ബി.ജെ.പിക്കാരുടെ വാക്കുകള്‍ക്ക് പണ്ടേ ഒട്ടും സ്ഥിരതയില്ലല്ലോ. ഇങ്ങനെ പറഞ്ഞത് മാറ്റിപ്പറയുന്നത് കോടതിയിലും നിലനില്‍ക്കില്ല.
പിന്നെ വിദേശയാത്രയും അവിടെ സ്വപ്നയുടെ സാന്നിധ്യവും സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്. ഇന്നത്തെ കാലത്ത് ഏതൊരു മലയാളിയും വിദേശയാത്ര നടത്തുന്നതില്‍ ഒട്ടും അസ്വാഭാവികതയില്ല. ഏതെങ്കിലും ബന്ധുക്കള്‍ വിദേശത്തില്ലാത്ത ഒരു മലയാളിയുമുണ്ടാവില്ല. ശ്രീരാമകൃഷ്ണനാണെങ്കില്‍ ധാരാളം ബന്ധുക്കള്‍ ഗള്‍ഫിലുള്ളയാളുമാണ്. അവരൊക്കെ അങ്ങോട്ടു വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റുമോ? ഭരണഘടനാ പദവി വഹിക്കണമെങ്കില്‍ ബന്ധുക്കളെയൊക്കെ ഒഴിവാക്കണമെന്ന് എന്തെങ്കിലും നിയമമുണ്ടോ? പിന്നെ അദ്ദേഹത്തിന്റെ കൂടെ ഏതെങ്കിലും കേസുകളിലെ പ്രതികളൊന്നും യാത്ര ചെയ്തിട്ടില്ല. ശ്രീരാമകൃഷ്ണന്‍ ഗള്‍ഫിലേക്കു പറന്ന ദിവസങ്ങളില്‍ സ്വപ്നയോ അല്ലെങ്കില്‍ ഏതെങ്കിലും കേസുകളില്‍ ഇപ്പോള്‍ പ്രതികളായ മറ്റേതെങ്കിലും ആളുകളോ വേറെ വിമാനത്തില്‍ അങ്ങോട്ടു യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റമൊന്നുമല്ല. ഏതെങ്കിലും വിമാനത്തില്‍ ആരെങ്കിലും യാത്ര ചെയ്യുന്നത് തടയാനൊന്നും ഒരു സ്പീക്കര്‍ക്കുമാവില്ലല്ലോ.

വീണ്ടും മാതൃകയാകുന്ന ആരോഗ്യ മേഖല


സുരേന്ദ്രന്‍ പറയുന്നതു കേട്ട് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. അതുപിന്നെ സംഘികളും കോണ്‍ഗ്രസുകാരും അണ്ണന്‍തമ്പിമാരാണെന്ന് വിപ്ലവപ്രസ്ഥാനങ്ങള്‍ പണ്ടേ പറയുന്നതാണ്. കേരളത്തിലെ ഇടതുഭരണത്തെ മാത്രമല്ല ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെയും തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇവരൊക്കെ. അത്തരം നീക്കങ്ങളെയെല്ലാം പ്രബുദ്ധ ജനാധിപത്യ കേരളം തള്ളിക്കളയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മന്ത്രി ശൈലജ ടീച്ചര്‍ക്ക് ഇടക്കിടെ രാജ്യാന്തര പുരസ്‌കാരങ്ങളും രാജ്യാന്തര തലത്തില്‍ അഭിനന്ദനങ്ങളും കിട്ടിക്കൊണ്ടിരിക്കുന്നത് ചുമ്മാതല്ല. അത്ര മികച്ചതാണ് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയെന്ന് ആര്‍ക്കാണറിയാത്തത്. കൊവിഡ് കാലത്തെന്നു മാത്രമല്ല എല്ലാ കാലത്തും അതങ്ങനെയാണ്. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കു പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതു സമയത്തും ഏറ്റവും മികച്ച ചികിത്സ ഉറപ്പാണ്. സാധാരണ സമയത്തു മാത്രമല്ല ഏതെങ്കിലും കേസില്‍ സംശയിക്കപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയോ കേസില്‍ പ്രതിയാകുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ കിട്ടും. കുറ്റവാളിയെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുന്നവര്‍ക്കു പോലും കിട്ടും ജാഗ്രതയോടെയുള്ള പരിചരണം. കുറ്റവാളികളെയും പ്രതികളെയുമൊക്കെ മനുഷ്യരായി തന്നെ കാണുന്ന ഉയര്‍ന്ന നീതിബോധമുള്ളൊരു സര്‍ക്കാരിന്റെ ഭരണത്തില്‍ പ്രത്യേകിച്ചും.


ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലഭിച്ച ചികിത്സ. കൊവിഡ് മാറിയിട്ടും രണ്ടു തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അസുഖബാധിതനായ അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. അസുഖം ആര്‍ക്കും എപ്പോഴും വരാമല്ലോ. ഡോക്ടര്‍മാര്‍ തികഞ്ഞ ജാഗ്രതയോടെ തന്നെ അദ്ദേഹത്തെ ചികിത്സിച്ചു. വെറും ചികിത്സ മാത്രമല്ല, അദ്ദേഹത്തിനു വേണ്ടി ഒരു മെഡിക്കല്‍ ബോര്‍ഡ് തന്നെയുണ്ടാക്കി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ജോലി ഒരു ഭരണഘടനാ പദവിയൊന്നുമല്ല. പത്താം ക്ലാസ് പാസാകാത്തവര്‍ക്കു പോലും കിട്ടുന്ന വലിയ ശമ്പളമുള്ളൊരു തൊഴിലാണ്. അങ്ങനെ സാധാരണക്കാരനായിട്ടും അദ്ദേഹത്തെ വി.ഐ.പി പരിഗണനയോടെ തന്നെയാണ് ചികിത്സിച്ചത്. അല്ലെങ്കിലും ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിന് വി.ഐ.പിയെന്നോ സാധാരണക്കാരെന്നോ വ്യത്യാസമൊന്നുമില്ലല്ലോ. കേരളത്തിലല്ലാതെ മറ്റെവിടെയാണ് സാധാരണക്കാരെ ഇങ്ങനെ മെഡിക്കല്‍ ബോര്‍ഡൊക്കെ രൂപീകരിച്ച് കണ്ണിമ ചിമ്മാതെ ജാഗ്രതയോടെ ചികിത്സിക്കുന്നത്. അമേരിക്കയിലും ചൈനയിലും പോലും ഇങ്ങനെയൊരു ഏര്‍പ്പാടില്ല. രവീന്ദ്രനു നല്‍കിയ ചികിത്സയിലൂടെ വീണ്ടും രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യമേഖല.
എന്നാല്‍ ഇതൊന്നും പ്രതിപക്ഷമോ ബൂര്‍ഷ്വാ മാധ്യമങ്ങളോ സമ്മതിച്ചുതരില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് അവഗണന, രോഗിയെ പുഴുവരിച്ചു എന്നൊക്കെ അവര്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കും. രോഗം ബാധിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന മതിഭ്രമം മൂലം ചിലര്‍ പറയുന്നത് പെരുപ്പിച്ചു കാണിച്ച് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുകയാണവര്‍. കേരളത്തില്‍ അതൊന്നും സംഭവിക്കില്ലെന്നും കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്ന് തന്നെ വ്യത്യസ്തമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയുന്ന കാര്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago