HOME
DETAILS

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം എം.ജി.എസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കും

  
backup
May 25 2017 | 22:05 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b5%81-2

 

 

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട് കുന്ന് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റും ചരിത്രകാരനുമായ എം.ജി.എസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച മാനാഞ്ചിറയില്‍ റോഡ് ഉപരോധിക്കും.
സംസ്ഥാന സര്‍ക്കാറും മന്ത്രിമാരും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് എം.ജി.എസ് നടത്തുന്ന നാലാം ഘട്ട സമരമാണിത്.
റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരേ മൂന്നു തവണ ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ മുന്‍പ് ഉപവാസ സമരം നടത്തിയിരുന്നു. കൂടാതെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് തവണ കലക്ടറേറ്റിനു മുന്നിലും ഒരു തവണ കിഴക്കെ നടക്കാവ് ജങ്ഷനിലും ആക്ഷന്‍ കമ്മിറ്റി സത്യഗ്രഹ സമരം നടത്തുകയും ചെയ്തിരുന്നു. ഈ സമരമെല്ലാം ഉദ്യോഗസ്ഥരുടെ ഉറപ്പിന്‍മേല്‍ അവസാനിപ്പിച്ചതായിരുന്നു. സമരങ്ങളോടും സത്യഗ്രഹങ്ങളോടുമൊപ്പം എം.ടിയടക്കമുള്ള പ്രമുഖര്‍ ഒപ്പുവെച്ച ഭീമഹരജിയും നല്‍കിയിരുന്നു.
പല തവണകളായി റോഡു വികസനത്തിന് 64 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ അനുവദിച്ച 25 കോടി രൂപ ഉപയോഗിച്ച് മലാപ്പറമ്പ് ജങ്ഷനിലെ 36 കടകള്‍ നില്‍ക്കുന്ന സ്ഥലം ഒഴിപ്പിച്ചതല്ലാതെ മറ്റൊന്നും ഇത് വരെ നടത്തിയിട്ടില്ല. മലാപ്പറമ്പ് ജങ്ഷനില്‍ റോഡ് വീതികൂട്ടാനായി പത്തുകോടിരൂപ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആ പണം വിനിയോഗിച്ചിട്ടില്ല.
സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാനായി 25 കോടിരൂപയും, റോഡിന് വീതികൂട്ടുമ്പോള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ മതില്‍ കെട്ടി സംരക്ഷിക്കുന്നതിനുള്ള നാലുകോടി രൂപയും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല.
നിലവില്‍ 39 കോടിരൂപ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ പേരില്‍ അധികൃതരുടെ കൈവശമിരിക്കുകയാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ആകെയുള്ള അഞ്ഞൂറിലേറെ ഭൂവുടമകളില്‍ 420 ലേറെപേര്‍ രേഖാമൂലം സമ്മതപത്രം നല്‍കിക്കഴിഞ്ഞ സാഹചര്യത്തില്‍ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് മറ്റു തടസങ്ങളൊന്നും നിലിവിലില്ല.
എന്നാല്‍ മന്ത്രിമാരും എം.എല്‍.എമാരും ഉദ്യോഗസ്ഥരും വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ഉപരോധ സമരവുമായി മുന്നോട്ട് പോവുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ 9.30 ന് സി.എസ്.ഐ ബില്‍ഡിംഗിന് സമീപം വയനാട് റോഡില്‍ നടക്കുന്ന ഉപരോധം എം.പി വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  19 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago