HOME
DETAILS
MAL
പാകിസ്താനില്‍ 500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ചൈനീസ് കമ്പനി
backup
July 14 2019 | 19:07 PM
ഇസ്ലാമാബാദ്: പാകിസ്താനില്‍ അഞ്ചുവര്‍ഷത്തിനകം വിവിധ മേഖലകളിലായി 500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് പ്രമുഖ ചൈനീസ് കമ്പനി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഉന്നത പാക് ഉദ്യോഗസ്ഥര്‍ക്കു പുറമെ പാകിസ്താനിലെ ചൈനീസ് അംബാസഡര്‍ യാവോ ജിങും പങ്കെടുത്തു.
നിര്‍മാണ മേഖലയിലും ഊര്‍ജം,ഗതാഗതം, ഐ.ടി, സാങ്കേതിക ഗവേഷണം എന്നീ മേഖലകളിലുമാണ് നിക്ഷേപം നടത്തുക.
ഖത്തര്‍, ചൈന എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താനെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അടുത്തിടെ ചൈന 460 കോടി ഡോളര്‍ നിക്ഷേപമായും വാണിജ്യ വായ്പയായും നല്‍കിയിരുന്നു.
ഐ.എം.എഫില്‍ നിന്നുള്ള വായ്പയുടെ ആദ്യ ഗഡുവായ 999.4 ദശലക്ഷം ഡോളര്‍ ഈമാസമാദ്യം പാകിസ്താനു ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."