HOME
DETAILS

ഇന്ന് അന്താരാഷ്ട്ര കാപ്പി ദിനം: കാപ്പി കൊണ്ട് വിജയഗാഥ രചിച്ച നാല് മഹിളകള്‍ക്ക് ആദരം

  
backup
October 01 2018 | 00:10 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa

കല്‍പ്പറ്റ: അന്തര്‍ദേശീയ കാപ്പി ദിനമായ ഇന്ന് കാപ്പികൊണ്ട് വിജയഗാഥ രചിച്ച നാല് മഹിളകളെ ആദരിക്കുന്നു.
മികച്ച കാപ്പി സംരംഭകക്കുള്ള പുരസ്‌കാരം നേടിയ ഡോ. എം സ്മിത, കാപ്പി മില്ലില്‍ തൊഴിലാളിയായി ജോലി ആരംഭിച്ച് സംരംഭകയായി വിജയത്തിലെത്തിയ രമാവതി, ഇത്തവണത്തെ മികച്ച കാപ്പി കയറ്റുമതി സംരഭകയായി തെരഞ്ഞെടുക്കപ്പെട്ട ശാന്തി പാലക്കല്‍, വയനാടന്‍ കാപ്പിയുടെ രുചി ലോകത്തെ അറിയിച്ച ജ്വാലിനി നേമചന്ദ്രന്‍ എന്നിവര്‍ക്കാണ് കല്‍പ്പറ്റയില്‍ നടക്കുന്ന കാപ്പി ദിനാചരണത്തില്‍ ആദരം നല്‍കുന്നത്. ഈ വര്‍ഷത്തെ മികച്ച കാപ്പി സംരംഭകക്കുള്ള പുരസ്‌കാരമാണ് ഗൂഡല്ലൂര്‍ സ്വദേശിനിയും റോക്ക്‌ലാന്‍ഡ്‌സ് കോഫി കമ്പനി ഉടമയുമായ ഡോ. എം സ്മിതക്ക് ലഭിച്ചത്. ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫോറസ്റ്റ് ബയോടെക്‌നോളജിയില്‍ പി.എച്ച്.ഡി നേടിയ ശേഷം ബങ്കളൂരുവില്‍ നിന്ന് കോഫി റോസ്റ്റിങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയാണ് 2016ല്‍ ഇവര്‍ സംരംഭകയായി ബിസിനസ് ആരംഭിച്ചത്. സ്വന്തം കാപ്പിത്തോട്ടത്തിലെ കാപ്പിയാണ് റോസ്റ്റഡ് സിയന്ന എന്ന പേരില്‍ ഇവര്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നത്. റോബസ്റ്റയും അറബിക്കയും മാത്രമായും ഇവ രണ്ടും ബ്ലന്‍ഡ് ചെയ്തും വ്യത്യസ്ത രുചികളിലായി ആവശ്യക്കാരിലെത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തി വരുന്നുണ്ട് ഇവര്‍.
മികച്ച കാപ്പി കയറ്റുമതി സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ട കല്‍പ്പറ്റ മണിയങ്കോട് ഗ്രീന്‍ ഗോള്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമ ശാന്തി പാലക്കല്‍. സ്വന്തം കാപ്പിതോട്ടത്തിലെ റോബസ്റ്റ കാപ്പി സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നവരാണ്്. വയനാടന്‍ കാപ്പി പ്രത്യേക ഗ്രേഡുകളില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ഇവര്‍. സിംഗപ്പൂര്‍ ആസ്ഥാനമായ മെര്‍സ്‌ക് എന്ന കപ്പല്‍ കമ്പനി അവരുടെ കപ്പലുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ശാന്തിയുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ ഗോള്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ വയനാടന്‍ കാപ്പിയാണ്.
മികച്ച ചെറുകിട കാപ്പി സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളമുണ്ട മംഗലശ്ശേരി മേച്ചിലാട്ട് രമാവതി ഒന്നര പതിറ്റാണ്ടുകാലമായി ജീവിതത്തില്‍ കാപ്പിയെ കൂടെകൂട്ടിയിട്ട്. കോഴിക്കോട് സ്വദേശി മക്കിയാട് ആരംഭിച്ച കാപ്പി മില്ലില്‍ തൊഴിലാളിയായിരുന്നു രമാവതി. പിന്നീട് ഇദ്ദേഹം വയനാട് വിട്ടപ്പോള്‍ മില്ല് ഏറ്റെടുത്തു. ജീവിതം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമായിരുന്നു അത്. പകച്ച് നില്‍ക്കാതെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. രമാവതി ആരംഭിച്ച പ്രണവം കോഫി വര്‍ക്ക്‌സിലെ വയനാടന്‍ കാപ്പിയുടെ രുചി അറിഞ്ഞവര്‍ വീണ്ടും പ്രണവത്തിലെത്തി. ഇപ്പോള്‍ ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഈ സംരംഭത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago