HOME
DETAILS
MAL
വനിതാ ഡോക്ടര്‍ക്കെതിരായുള്ള പരാതി തള്ളി
backup
July 30 2016 | 00:07 AM
കണ്ണൂര്‍: കല്യാശ്ശേരിയില്‍ സി.പി.എം അക്രമത്തിനിരയായ വനിതാ ഡോക്ടര്‍ ഡോ.നീത പി നമ്പ്യാര്‍ക്കെതിരേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയുടെ നേതൃത്വത്തിലുള്ള കുടംബശ്രീ പ്രവര്‍ത്തകര്‍ നല്കിയ പരാതി നിലനില്‍ക്കില്ലെന്ന് വനിതാ കമ്മിഷനംഗം അഡ്വ. നൂര്‍ബീന റഷീദ്. ക്ലിനിക്കില്‍ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായാണ് വനിതാ കമ്മിഷന് മുമ്പാകെ രേഖാമൂലം പരാതി എഴുതി നല്‍കിയിരുന്നത്. സ്ഥലത്തെ കുടുംബശ്രീയുടെ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ അറിയിച്ചിരുന്നു. അദാലത്തില്‍ ഇനി ക്ലിനിക് തുറക്കുന്നില്ലെന്ന് നീത അറിയിച്ചു. ഇക്കാരണത്താല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ ഇടപെടാനാവില്ലെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. മെയ് മുതല്‍ തന്നെ ക്ലിനിക്ക് അടച്ചുപൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."