വോട്ടിങ്ങ് യന്ത്രങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക്
തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിച്ച വോട്ടിങ്ങ് യന്ത്രങ്ങള്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായി കൊണ്ടുപോകുന്നതിനുളള പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. എ.ഡി.എം മുഹമ്മദ് യൂസഫ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെ പതിനൊന്ന് അസംബ്ലി മണ്ഡലങ്ങളിലും ഉപയോഗിച്ച വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ച തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ സ്ട്രോങ്ങ് റൂം തുറന്നു. 1500 കണ്ട്രോള് യൂനിറ്റുകളും 1600 ബാലറ്റ് യൂനിറ്റുകളുമാണ് യു.പിയിലേക്ക് കൊണ്ടുപോകുന്നത്. ഇവയുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് ക്രമീകരിച്ച ശേഷം നാളെ കൊണ്ടുപോകാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. കോണ്‍ഗ്രസ്-സി.പി.എം പ്രതിനിധികളായി എത്തിയ കെ രമേശന്, വി.പി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് കേസുകള്‍ നിലവിലുള്ള ഇരിക്കൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ വോട്ടിങ്ങ് മെഷീനുകള്‍ ഒഴികെ ഒന്‍പത് മണ്ഡലങ്ങളിലെ മെഷിനുകളാണ് കൊണ്ടുപോകുന്നത്. കേസ് തീരുന്നതുവരെ ഇവ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. 2900 കണ്ട്രോള് യൂനിറ്റുകളും 3200 ബാലറ്റ് യൂനിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി ജില്ലയില്‍ എത്തിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഇവ തളിപ്പറമ്പിലെ സ്ട്രോങ്ങ് റൂമില്‍ പൊലിസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്രമീകരണ പരിശോധന നാളെയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."