HOME
DETAILS
MAL
ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികളായി: മന്ത്രി സുധാകരന്
backup
July 14 2019 | 20:07 PM
മലപ്പുറം: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ അക്രമം നടത്തിയത് ക്രിമിനലുകളാണെന്നും ഇവര്‍ എങ്ങനെയാണ് എസ്.എഫ്.ഐ ഭാരവാഹികളായതെന്ന് അന്വേഷിക്കണമെന്നും മന്ത്രി ജി.സുധാകരന്.
പ്രതികളില്‍ രണ്ട് പേര് പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെയും മന്ത്രി വിമര്‍ശിച്ചു. ഇത്തരം ക്രിമിനലുകള്‍ പൊലിസിലെത്തിയാല് സേനയുടെ അവസ്ഥ എന്താകുമെന്ന് മന്ത്രി ചോദിച്ചു. കൈയില്‍ കത്തിയും കഠാരയുമായി എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനം നടത്തുക. ഞങ്ങളും യൂനിവേഴ്സിറ്റി കോളജില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയവരാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."