പരിയാരത്ത് ഗ്യാസ് ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു
തളിപ്പറമ്പ്: ദേശീയപാതയില്‍ പരിയാരം കെ.കെ.എന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം ഗ്യാസ് ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു.
ഇന്നലെ രാവിലെ ആറു മണിയോടെ മംഗളൂരുവില്‍ നിന്നു പാചകവാതകവുമായി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി എതിരേ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചരക്കു ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം. ടാങ്കറിന്റെ കാബിന് പൂര്‍ണമായും തകര്‍ന്നു.
ഡ്രൈവര്‍ മുസിരി സ്വദേശി ആര് കൃഷ്ണമൂര്‍ത്തി(27), ക്ലീനര്‍ നാമക്കല്‍ സ്വദേശി വിനോദ് (18) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് ടാങ്കര്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചത്. പൊലിസിന്റെ നിര്‍ദേശ പ്രകാരം പ്രദേശത്തെ വൈദ്യുതി ബന്ധം വേര്‍പെടുത്തിയിരുന്നു.
അപകടം കാരണം അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പരിയാരം സ്പെഷല്‍ ബ്രാഞ്ച് എസ.ഐ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലിസ് ചരക്കുലോറി നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാ പിച്ചു. മംഗളൂരുവില്‍ നിന്നു പുതിയ കാബിന് എത്തി വൈകിട്ടോടെ ഗ്യാസ് ടാങ്ക് അപകട സ്ഥലത്തുനിന്ന് കോഴിക്കോടേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."