HOME
DETAILS

വേണം സമഗ്ര മാര്‍ഗരേഖ

  
backup
May 26 2017 | 01:05 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%b0%e0%b5%87%e0%b4%96

കൂലിപ്പണിക്കാരനായ സുലൈമാന് ശാരീരിക അസ്വസ്തത കാരണം കൂലിവേല സാധിക്കുന്നില്ല. എന്നാല്‍, ഡ്രൈവിങ് അറിയുന്ന അദ്ദേഹത്തിന് സ്വന്തമായി ഒരു ഓട്ടോറിക്ഷ ലഭിച്ചാല്‍ തന്റെയും കുടുംബത്തിന്റെയും നിത്യചെലവിന് യാചിക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം സകാത്ത് ഇനത്തില്‍ പലരില്‍നിന്നായി 25,000 രൂപ ലഭിച്ചു. പക്ഷേ, ഒരു വാഹനം തരപ്പെടുത്തുന്നതിന് അത് തികയില്ലായിരുന്നു. എങ്കിലും പരസഹായത്തില്‍ അസ്വസ്തനായ സുലൈമാന്‍ വാഹനമെന്ന സ്വപ്നത്തിന് കിട്ടിയ സംഖ്യ മാറ്റിവച്ചു. ദാരിദ്ര്യവും രോഗവും കാരണം ഇന്ന് അതിലൊന്നും ബാക്കിയില്ല. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി സുലൈമാന്റെ അവസ്ഥയാണിത്.

 

കാര്യം മനസ്സിലാക്കിയ മഹല്ലിലെ ഉത്തരവാദപ്പെട്ടൊരാള്‍ സുലൈമാന് ഉപജീവനത്തിന് വേണ്ട വാഹനത്തിന് ഒന്നരലക്ഷം രൂപയാണെന്ന് മനസ്സിലാക്കുകയും സുലൈമാനെ കണ്ട് സമ്മതം വാങ്ങിയതിന് ശേഷം മഹല്ലിലെ സകാത്ത് നല്‍കുന്നവരില്‍നിന്ന് പത്തിരുപത് പേരെ സമീപിക്കുകയും ചെയ്യാവുന്നത് ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ എല്ലാവര്‍ക്കും ഉത്സാഹമായി.
എല്ലാവരും തന്റെ സകാത്തില്‍നിന്ന് ചെറിയൊരു വിഹിതം സുലൈമാന്റെ വാഹന ഫണ്ടിലേക്ക് നല്‍കാന്‍ തയാറായി. ഇടനിലക്കാരനായ മഹല്ല് കാരണവര്‍ സകാത്ത് നല്‍കുന്നവരോട് മഹല്ലിന് കീഴിലുള്ള മദ്‌റസയിലേക്ക് കാശുമായി നിശ്ചിത ദിവസം വരാന്‍ പറയുകയും അവിടെവച്ച് ഫോട്ടോ അകമ്പടിയോ മറ്റു കൊട്ടും കുരവകളോ ഇല്ലാതെ എല്ലാവരും കവറില്‍ കരുതിവന്ന അവരവരുടെ വിഹിതം സുലൈമാന് നല്‍കുകയും ഓട്ടോറിക്ഷ വാങ്ങിക്കുവാന്‍ മഹല്ല് കാരണവരെ ചുമതലപ്പെടുത്തുകയും ചെയ്തു. കൊടുത്തവര്‍ക്കെല്ലാം സന്തോഷമായി തന്റെ സകാത്ത് വിഹിതംകൊണ്ട് ഒരു കുടുംബം സുഖമായി ജീവിക്കുമല്ലോ. സുലൈമാന്റെ കണ്ണുകള്‍ നിറഞ്ഞു. സകാത്ത് നല്‍കിയവര്‍ക്കും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം പ്രാര്‍ഥിച്ചു. കൂടെ ഇനി ഒരിക്കലും സകാത്ത് വാങ്ങിക്കേണ്ട അവസ്ഥ എനിക്ക് വരുത്തല്ലേ എന്ന പ്രാര്‍ഥനയും.
ഈ ദല്ലാള്‍പണി ഏറ്റെടുക്കാന്‍ തന്റേടമുള്ള കുറച്ച് പേര്‍ ഓരോ മഹല്ലിലും തയാറായാല്‍, അവര്‍ക്ക് വേണ്ടുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവിടത്തെ ഖാസി ഖതീബ്- മുദരിസുമാര്‍ മനസ്സുവച്ചാല്‍, അവരോടൊപ്പം നില്‍ക്കാന്‍ മഹല്ല് കമ്മിറ്റിയും മറ്റു കാരണവരും തന്റേടം കാണിച്ചാല്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ മഹത്വവും നേട്ടവും പ്രകടമാവും.


ഓരോ മഹല്ലിലെയും സകാത്തിന്റെ ഒരു വിഹിതം ഓരോ വര്‍ഷവും മഹല്ലിലെ അവകാശികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്തോ പതിനഞ്ചോ പേരിലേക്ക് കേന്ദ്രീകരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ മഹല്ല് സ്വയം പര്യാപ്തതയിലേക്ക് കുതിച്ചുയരും തീര്‍ച്ച.


കേരളത്തിലെ ഓരോ മഹല്ല് ജമാഅത്തിലും സമ്പന്നര്‍ ,ബിസിനസുകാര്‍, കര്‍ഷകര്‍ തുടങ്ങി ധാരാളം പേര്‍ അവരുടെ സകാത്ത് കൃത്യതയോടെയും അല്ലാതെയും നല്‍കുന്നുണ്ട്. പരിശുദ്ധ റമദാന്‍ സകാത്തിന്റെ പ്രത്യേക മാസമല്ലെങ്കിലും സകാത്തെന്ന നിര്‍ബന്ധ ബാധ്യത തീര്‍ക്കാന്‍ പലരും ഈ മാസം തെരഞ്ഞെടുക്കുന്നു.


ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ഓരോ മഹല്ലിലും വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആണ്ടുകളായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ നമ്മുടെ മഹല്ലുകളില്‍ ഇന്നേവരെയും സകാത്തിലൂടെ ഒരാളുടെയും ദാരിദ്ര്യം മാറിയതായി അറിവിലില്ല.
പല സമ്പന്നരും സമ്പത്തിനും ബിസിനസിനുമനുസൃതമായ സകാത്ത് നല്‍കാതിരിക്കുമ്പോഴും സകാത്ത് ഇനത്തില്‍ വിവിധ മഹല്ലുകളിലായി നല്‍കപ്പെടുന്ന കോടികള്‍ക്ക് റിസല്‍റ്റ് ലഭിക്കാത്തതെന്ത് എന്നത് ഗൗരവ ചര്‍ച്ചയാകേണ്ടതും പരിഹാരം കാണേണ്ടതുമാണ്.
ഒരു ലക്ഷംരൂപ സകാത്ത് നല്‍കുന്നയാള്‍ 500 വീതമോ 1,000 വീതമോ നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് നല്‍കുന്നു. പലരില്‍നിന്നുമായി ആയിരവും അഞ്ഞൂറും ലഭിച്ചയാള്‍ക്ക് തന്റെ പ്രശ്‌നപരിഹാരത്തിന് വേണ്ടത് ലഭിക്കാതെ വരുമ്പോള്‍ പെരുന്നാള്‍ ഭക്ഷണവും വസ്ത്രവും മേന്മയുള്ളതാകുന്നു എന്നതല്ലാതെ തന്റെ ദാരിദ്ര്യവും കടവും തൊഴിലില്ലായ്മയും പഴയപടി നില്‍ക്കുന്നു.
അടുത്തവര്‍ഷവും തുടര്‍ന്നും അവന്‍ ബാധ്യതക്കാരനും സകാത്തിന്റെ അവകാശിയുമായി നിലകൊള്ളുന്നു.
ഇത്തരം ആളുകളെ ഉയര്‍ത്തിക്കൊണ്ട് വരാനും സ്വയം പര്യാപ്തരാക്കാനുമാണ് പണ്ഡിതരും ഖാസിമാരും മഹല്ല് നേതൃത്വവും ശ്രമിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കേണ്ടതും.


ഇസ്‌ലാം സമഗ്രമാണ്, കാലികമാണ്, ശാസ്ത്രീയമാണ്. ഇസ്‌ലാമിനെ മറ്റു മതങ്ങളില്‍നിന്നും ഇസങ്ങളില്‍നിന്നും വേറിട്ട് നിര്‍ത്തുന്നത് അതിന്റെ സമ്പൂര്‍ണതയും പ്രായോഗികതയുമാണ് .ഇസ്‌ലാമിന്റെ തത്വങ്ങളും സിദ്ധാന്തങ്ങളും പ്രയോഗവല്‍കരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇല്ലായെങ്കില്‍ ഇസ്‌ലാം മനുഷ്യര്‍ക്ക് അന്യം നില്‍ക്കും. നാം അതിന് കാരണക്കാരുമാകും.
ഇസ്‌ലാമിന്റെ പ്രായോഗികതയ്ക്ക് മുന്നിട്ടിറങ്ങാതെ സ്‌റ്റേജും പേജും മാത്രം ഉപയോഗിച്ച് കൊണ്ടിരുന്നാല്‍ സാമ്പത്തിക നയങ്ങള്‍ അടക്കമുള്ള ഇസ്‌ലാമിക നയങ്ങള്‍ അപ്രാപ്യവുമെന്ന് ധരിക്കപ്പെടാനും തിരസ്‌കരിക്കപ്പെടാനും കാരണമാകും.ഒരു രാഷ്ട്രത്തെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍ പര്യാപ്തമായതും ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നുമായ സകാത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടി മാത്രമുള്ളതല്ല. ഓരോ മഹല്ലിലെയും സകാത്ത് അവിടെ തന്നെയാണ് നല്‍കപ്പെടേണ്ടത്.


മഹല്ല് കമ്മിറ്റിയോ മറ്റ് ഉത്തരവാദപ്പെട്ടവരോ മഹല്ലിലെ ഫഖീര്‍, മിസ്‌കീന്‍, കടക്കാരന്‍ തുടങ്ങിയ സകാത്ത് അവകാശികളുടെ കൃത്യമായ കണക്കെടുക്കുകയും ഓരോ വര്‍ഷവും ഓരോ വിഭാഗത്തില്‍നിന്നും അഞ്ച് വീതം പേരെ പ്രത്യേകം തെരഞ്ഞെടുത്ത് അവരുടെ പ്രശ്‌നപരിഹാരത്തിനാവശ്യമായ സംഖ്യയും ഉചിതമായ തൊഴിലും തിട്ടപ്പെടുത്തി മഹല്ല് പരിധിയില്‍പെട്ട സകാത്ത് ഉടമകള്‍ക്ക് കൈമാറി തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേര്‍ക്ക് ഉടമസ്ഥര്‍ ഓരോരുത്തരും നല്‍കാന്‍ ഉദ്ദേശിക്കുന്ന ധാരണയിലെത്തുകയും അവരുടെ പ്രയാസങ്ങള്‍ പരിഹരിപ്പിക്കുകയും ചെയ്യുന്നുണ്ട്.


ഈ രീതി സകാത്ത് കേന്ദ്രീകരിപ്പിക്കുന്നതില്‍ ഏറെ ലളിതവും പ്രായോഗികവുമാണ്. ഓരോ വര്‍ഷവും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ ആര്‍ക്ക് എത്ര നല്‍കണം എന്നത് സകാത്ത് ഉടമതന്നെ തീരുമാനിക്കുന്നതുകൊണ്ടും അവര്‍ തന്നെ നേരിട്ടോ വക്കാലത്തായോ നല്‍കുന്നത് കൊണ്ടും മറ്റുള്ളവരുടെ ഇടപെടലുകള്‍ തീരെ ഉണ്ടാകുന്നില്ലതാനും.


സകാത്ത് ധനികന്റെ ഔദാര്യമല്ല; ബാധ്യതയാണ്. നിബന്ധനകള്‍ പാലിക്കപ്പെടാതെ നിസ്‌കാരവും ഹജ്ജും നോമ്പും സകാത്തും സ്വീകരിക്കപ്പെടില്ല. ഖിബ്‌ലയിലേക്കല്ലാതെ നിസ്‌കരിക്കുന്നവരെ നാം കണ്ടിട്ടില്ല. ആരും അങ്ങനെ ചെയ്യാറുമില്ല.


അങ്ങനെ നിസ്‌കരിച്ചതുകൊണ്ട് കാര്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പകലല്ലാതെ നോമ്പെടുക്കാറില്ല. കഅ്ബയില്‍ ചെന്നല്ലാതെ ഹജ്ജ് ചെയ്യാറില്ല. പക്ഷെ, സകാത്ത് നല്‍കുന്ന പലരും സ്വീകര്‍ത്താക്കള്‍ സകാത്തിന്റെ അവകാശികളില്‍ പെട്ടവരാണോ എന്ന് ഉറപ്പ് വരുത്താറില്ല. ഈ അവസ്ഥ മാറണം.

 

(ഇസ്തിഖാമ സംസ്ഥാന സമിതി
അംഗമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago