ടി.ആര്.പി റേറ്റിംഗ് തട്ടിപ്പ്: റിപ്പബ്ലിക് ടി.വി സി.ഇ.ഒ അറസ്റ്റില്‍
മുംബൈ: ടി.ആര്.പി റേറ്റിംഗ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചാനല്‍ സി.ഇ.ഒ വികാസ് കഞ്ചന്‍ധാനിയെ മുംബൈ പൊലിസ് അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലായ പതിമൂന്നാമത്തെ വ്യക്തിയാണ് വികാസ്. ചാനല്‍ റേറ്റിംഗ് തട്ടിപ്പ് കേസില്‍ അര്‍ണാബ് ഗോസ്വാമി 12ാം പ്രതിയാണ്.
നേരത്തെ റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും മഹാരാഷ്ട്ര പൊലിസിനെ വിലക്കണമെന്ന് ചാനല്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയില്‍ ഉന്നിയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലുമാവില്ലെന്ന് കോടതി പറഞ്ഞതോടെ ഹരജി പിന്‍വലിക്കുകയായിരുന്നു.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലിസ് നടപടി എടുത്തത്. ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."