പള്ളിപ്രവേശനം പൊലിസ് തടഞ്ഞു; പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍
കൊച്ചി: സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. മുളന്തുരുത്തി പള്ളിയിലും കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലും പ്രവേശിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ പൊലിസ് തടഞ്ഞു. അതേസമയം പ്രതിഷേധിക്കാനാണ് യാക്കോബായ സഭ തീരുമാനമെങ്കില്‍ നിയമവഴി സ്വീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
യാക്കോബായ സഭയുടെ മെത്രാപൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മുളന്തുരുത്തി പളളിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പള്ളിയ്ക്ക് മുന്നില്‍ പ്രാര്‍ഥന നടത്തി. പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയ വിശ്വാസികളെ പ്രധാനവാതിലിന് മുന്നില്‍ തന്നെ നിലയുറപ്പിച്ച പൊലിസ് തടഞ്ഞു.
സുപ്രിംകോടതി വിധിപ്രകാരം സര്‍ക്കാരേറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ 52 പള്ളികള്‍ക്ക് മുന്നില്‍ നേരത്തെ യാക്കോബായ സഭ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."