HOME
DETAILS
MAL
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും- കടകംപള്ളി സുരേന്ദ്രന്‍
backup
October 01 2018 | 07:10 AM
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പതിനെട്ടാം പടിയില്‍ വനിതാ പൊലിസിനെ നിയമിക്കും. പമ്പ സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് നിര്‍മിക്കും. നിലയ്ക്കല്‍- പമ്പ ബസില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സുപ്രിം കോടതിയോട് തന്നെ ദേവസ്വം ബോര്‍ഡിന് അല്‍പം ഭൂമി വിട്ടു നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."