മലയാളിക്ക് 'അണിഞ്ഞൊരുങ്ങാന്‍' കര്‍ണാടകയില്‍ വര്‍ണവസന്തമൊരുങ്ങുന്നു
ഗുണ്ടല്‍പ്പേട്ട്: മലയാളികള്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ വര്‍ണവസന്തമൊരുങ്ങുന്നു. മലയാളികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഗുണ്ടുമല്ലി(ബെന്തി), വാടാമുല്ല, മുല്ല തുടങ്ങിയ വിവിധ ഇനം പൂക്കളാണ് കര്‍ണാടക ഗ്രാമങ്ങളില്‍ കൃഷി ചെയ്യുന്നത്. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ സത്യമംഗലം മുതല്‍ കേരളാതിര്‍ത്തിയായ ഹെഗ്‌ഡെദേവന്‍ കോട്ട(എച്ച്.ഡി.കോട്ട)വരെയുള്ള 25 കിലോമീറ്ററോളം ദൂരത്തില്‍ വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളാണ് ഇത്തവണ പൂകൃഷിയില്‍ മുന്നിലുള്ളത്. ഈ ഗ്രാമങ്ങളില്‍ കൃഷി ചെയ്യുന്ന പൂക്കളില്‍ ഭൂരിഭാഗവും കേരളത്തിലേക്കാണ് വിപണനത്തിനെത്തിക്കുന്നത്.
ഇത്തവണ മഴ കുറവായതുമൂലം പൂക്കളുടെ വലിപ്പം അല്‍പം കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ കേരളത്തിലെ ഓണക്കാലത്തിനോടടുത്തായിരുന്നു പൂക്കളുടെ വിളവെടുപ്പെങ്കിലും ഇത്തവണ നേരത്തെയാക്കിയത് മലയാളികള്‍ അടുത്തകാലത്തായി പൂക്കള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതുമൂലമാണ്. പൂക്കളോടൊപ്പം സൂര്യകാന്തി പൂക്കളുടെ കൃഷിയും ഇത്തവണ കര്‍ണാടക ഗ്രാമങ്ങളില്‍ വ്യാപകമാണ്. സൂര്യകാന്തി എണ്ണയുടെ ആവശ്യാര്‍ഥമാണ് ഇവ കൃഷി ചെയ്യുന്നത്. പൂകൃഷി വ്യാപകമായതോടെ ഇവ കാണാനായി നിരവധി വിനോദസഞ്ചാരികളും ഈ ഗ്രാമങ്ങളിലേക്കെത്തുന്നുണ്ട്. പലയിടങ്ങളിലും സിനിമാ ഷൂട്ടിങ്ങുകളും ഈ പൂപ്പാടങ്ങളോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കുവാന്‍ സഹായകമാകുന്നു. കൃഷി ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ പൂകൃഷി ഉപേക്ഷിക്കുന്നില്ല. കൃത്യമായി മഴ ലഭിക്കുകയാണെങ്കില്‍ പൂകൃഷി ലാഭകരമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടുത്തകാലത്തായി ഈ ഗ്രാമങ്ങളില്‍ സ്ഥലം പാട്ടത്തിനെടുത്ത് നിരവധി മലയാളികളും പൂകൃഷി നടത്തുന്നുണ്ട്. വളരെ ചെറിയ കാലത്തിനുള്ളില്‍ വിളവ് ലഭിക്കുമെന്നതാണ് കര്‍ഷകരെ പൂകൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള മുഖ്യഘടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."