യു.എ.ഇ നാണയങ്ങളുടെ അപൂര്‍വ ശേഖരവുമായി കോഴിക്കോട് സ്വദേശി
അബുദബി: യു.എ.ഇ നാണയങ്ങളുടെ അപൂര്‍വ ശേഖരവുമായി മലയാളി യുവാവ്. യു.എ.ഇയുടെ ഒരു ദിര്‍ഹത്തിന്റെ 38 വ്യത്യസ്ത സീരീസുകളില്‍പ്പെട്ട നാണയങ്ങളുടെ ശേഖരമാണ്് കോഴിക്കോട് എളേറ്റില്‍ സ്വദേശിയായ ഷൈജലിന്റെ കൈയിലുള്ളത്്.
പെട്രോള്‍ പമ്പ് ജീവനക്കാരനായ ഷൈജല്‍ ഒമ്പതു വര്‍ഷം മുന്‍പാണ് യു.എ.ഇയിലെത്തിയത്. അന്ന് മുതല്‍ നാണയ ശേഖവും തുടങ്ങിയിരുന്നു. തന്റെ നാണ ശേഖരത്തിന് പലരും 2000 ദിര്‍ഹമും അതില്‍ അധികവും വില പറഞ്ഞെങ്കിലും കൈമാറാന്‍ ഷൈജല്‍ തയാറല്ല. ഈ നാണയങ്ങളെല്ലാം തനിക്ക് വിലമതിക്കാനാവാത്തതാണെന്നും യു.എ.ഇയേ അത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നും യുവാവ് പറഞ്ഞു.
അപൂര്‍വമായ ചില ഒരു ദിര്‍ഹം നാണയങ്ങള്‍ കിട്ടാന്‍ ഷൈജല്‍ 50 ദിര്‍ഹം വരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു സമയയത്ത് ശേഖരിച്ച് സൗദി നാണയങ്ങളും ഇന്ത്യയന്‍ നാണയങ്ങളും യുവാവിന്റെ ശേഖരണത്തിലുണ്ട്. ഇതിലും കൂടുതല്‍ നാണയ ശേഖരുമുണ്ടെന്ന് പറഞ്ഞ് പലരും തന്നെ വെല്ലുവിളിക്കാറുണ്ടെന്നും എന്നാല്‍ ആരും അത് തെളിയിക്കുതില്‍ വിജയിച്ചിട്ടില്ലെന്നും ഷൈജല്‍ പറയുന്നു. തന്റെ താല്‍പ്പര്യം അറിയാവുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാണയ ശേഖത്തിന് തന്നെ സഹായിക്കാറുണ്ട. അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോ നാണ ശേഖരണവും കൂടെ കരുതും. മുന്‍ സ്റ്റാമ്പ് ശേഖരണവും ഉണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ച് നാണയശേഖരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."