ഹിമാചലില്‍ കനത്ത മഴ; ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴു മരണം
ഷിംല: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ സോളനില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി. മരിച്ചവരില്‍ ആറുപേര്‍ സൈനികരാണ്. 28 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഇനിയും ഏഴോളം സൈനികര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
ഇന്നലെ വൈകീട്ടോടെയാണ് സോളനില്‍ അപകടമുണ്ടായത്. 30 സൈനികരും ഏഴ് പ്രദേശവാസികളും ഹോട്ടലില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നിരവധി പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ കൂടി രക്ഷാപ്രവര്‍ത്തനം തുടരുമെന്നും സോളന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ സി ചാമന് പറഞ്ഞു. കെട്ടിടവശിഷ്ടങ്ങള്ക്കിടയിലെ കോണ്‍ക്രീറ്റ് മുറിക്കാന്‍ ആണ് സമയമെടുക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു. അതിനിടെ ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."