കരിപ്പൂര്‍ വിമാനത്താവളത്തിലെ വരവുചെലവ് പരിശോധന പൂര്‍ത്തിയായി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വരവുചെലവു പരിശോധന പൂര്‍ത്തിയായി. ഡല്‍ഹിയില്‍ നിന്നെത്തിയ വ്യോമയാന മന്ത്രാലയത്തിലെ ഉന്നതസംഘമാണ് പരിശോധന നടത്തിയത്.
എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ മചീന്ദ്രനാഥ്, എസ്.എന്‍ ശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരുമാനവും ചെലവും കണക്കാക്കുക, തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നിവയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
കച്ചവട സ്ഥാപനങ്ങളുടെ വാടക വര്‍ധിപ്പിക്കുക, വിമാനങ്ങളുടെ ലാന്‍ഡിങ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സംഘം മുന്നോട്ടുവച്ചു.
പാര്‍ക്കിങ്ങ് ഫീസ്, സന്ദര്‍ശന ഗാലറി ഫീസ്, ടെര്‍മിനലിലേക്കുളള പാസിന്റെ നിരക്ക് തുടങ്ങിയ കുറയ്ക്കണമെന്ന് ഉന്നതസംഘത്തോട് അതോറിറ്റി ആവശ്യപ്പെട്ടു. നിരക്ക് ഉയര്‍ന്നതിനാലാണ് വാഹനങ്ങള്‍ വിമാനത്താവളത്തിനകത്ത് നിര്‍ത്തിയിടാന്‍ മടിക്കുന്നതെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചു.
വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറും.
യാത്രക്കാരും വിമാന സര്‍വിസുകളും വര്‍ധിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍ നിന്നുള്ള നഷ്ടം നാല് കോടിയായി ഉയര്‍ന്നിരുന്നു. ഇതടക്കമുളള വിഷയങ്ങള്‍ സംഘം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."