പഞ്ചഗുസ്തി: വിനോദ് ഇനി ഹംഗറിയിലേക്ക്
മഞ്ചേരി: ഡല്‍ഹിയില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി വിനോദ് നാടിന്റെ അഭിമാനമായി.
മഞ്ചേരി സ്വദേശിയായ വലിയട്ടിപറമ്പ് വീട്ടില്‍ വിനോദ് ഇത് ഏഴാം തവണയാണ് കേരളത്തിനുവേണ്ടി ദേശീയതലത്തില്‍ വിജയം കൈവരിക്കുന്നത്. രണ്ടുതവണ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിച്ചു. വരുന്ന ഓഗസ്റ്റില്‍ ഹംഗറിയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണിപ്പോള്‍.
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പലപ്പോഴും യോഗ്യത നേടാറുണ്ടെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം പങ്കെടുക്കാറില്ല. തൃശൂര്‍ സ്വദേശികളായ എ.യു ഷാജു, അബ്ദുല്‍അസീസ് എന്നിവര്‍ നല്കിയ പരിശീലനമാണ് അന്താരാഷ്ട്ര താരമെന്ന നിലയിലേക്ക് ഇദ്ദേഹത്തെ വളര്‍ത്തിയത്. മഞ്ചേരിയില്‍ ഡാന്‍സ് വസ്ത്രങ്ങള്‍ വാടകയ്ക്കു നല്കുന്ന കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് വിനോദും കുടുംബവും ജീവിക്കുന്നത്. അയ്യപ്പന്, സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ. മക്കള്‍: ജീവ, വിനായക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."