HOME
DETAILS

ഇന്തോനീഷ്യ ഭൂകമ്പം-സുനാമി: ദുരിതബാധിത മേഖലയില്‍ വന്‍തോതില്‍ കൂട്ട ജയില്‍ ചാട്ടം

  
backup
October 01 2018 | 13:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%80%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%ad%e0%b5%82%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%b8%e0%b5%81%e0%b4%a8%e0%b4%be%e0%b4%ae

പാലു: വെള്ളിയാഴ്ച റിക്റ്റര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമി വഴിയൊരുക്കിയത് 1200 കുറ്റവാളികള്‍ക്കു ജയില്‍ചാടാനുള്ള അവസരം. ദൂരന്തബാധിതമേഖലകളായ പാലു, ഡോങഌ എന്നീ നഗരങ്ങളിലെ രണ്ടു തുറസ്സായ ജയിലുകളില്‍ നിന്നാണു നാശനഷ്ടം അവസരമാക്കി കുറ്റവാളികള്‍ കൂട്ടത്തോടെ ജയില്‍ ചാടിയതെന്നു നീതിന്യായ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥന്‍ പിഗു ഉത്താമി പറഞ്ഞു. അഴിമതിക്കേസിലും മയക്കുമരുന്നുകേസുകളിലും ശിക്ഷിക്കപ്പെട്ട കുറ്റവാളികാളാണ് രണ്ടു തടവറകളിലുമുള്ളത്. പലരും ജയില്‍ ചാടിയത് ജീവന്‍ രക്ഷാര്‍ഥമാണെന്നാണ് ഔദ്യോഗികവിശദീകരണം. 

ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയിരുന്നുവെന്നാണു ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍. മരണനിരക്ക് ആയിരം കവിഞ്ഞേയ്ക്കുമെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസുഫ് കല്ല പറഞ്ഞു. വെള്ളവും ഭക്ഷണവുമില്ലാത്ത അവസ്ഥയാണു ദുരന്തഭൂമിയില്‍. കവര്‍ച്ച വ്യാപകമായതായും റിപ്പോര്‍ട്ടുണ്ട്.
ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലാണു വെള്ളിയാഴ്ച വൈകിട്ടു ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിറകെയാണു ദ്വീപിലെ പ്രധാന നഗരമായ പാലുവിനെ തകര്‍ത്തെറിഞ്ഞു വന്‍ സുനാമിയുമുണ്ടായത്. പത്തടിയോളം ഉയരത്തിലാണു പാലു നഗരത്തില്‍ സുനാമിത്തിരമാലകള്‍ ആഞ്ഞടിച്ചത്. നഗരത്തില്‍ കഴിഞ്ഞദിവസത്തെ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളുമുണ്ടായി.


ഇരുസംഭവങ്ങളിലുമായാണ് ഇത്രയും പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. പതിനായിരത്തോളം വീടുകളും ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നു. അപകടമേഖലകളിലേയ്ക്കു രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്തത് ദുരന്തത്തിന്റെ തോതു വര്‍ധിപ്പിക്കുന്നുണ്ട്. പാലു നഗരത്തില്‍ വൈദ്യുതിബന്ധം പാടേ മുറിഞ്ഞതും ഇങ്ങോട്ടുള്ള പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടതുമാണു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. പാലുവിലേയ്ക്കുള്ള പ്രധാന പാതയായ പാലവും അപകടഭീഷണിയെത്തുടര്‍ന്ന് അടച്ചിട്ടുണ്ട്.


സുലാവേസിയുടെ വിവിധഭാഗങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയോടെ ചെറിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിറകെയാണു മത്സ്യബന്ധന നഗരമായ ഡൊംഗാലയിലടക്കം വൈകിട്ട് അഞ്ചോടെ ശക്തമായ ഭൂകമ്പമുണ്ടായത്. ഇതോടെ അധികൃതര്‍ സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട്, മുന്നറിയിപ്പു പിന്‍വലിച്ചെങ്കിലും ജനങ്ങളോടു ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ആദ്യഭൂകമ്പത്തില്‍ ഒരാള്‍ മാത്രമാണു കൊല്ലപ്പെട്ടത്. ഇതിനു പിറകെയാണു സുനാമിത്തിരകള്‍ പാലു നഗരത്തെ അപ്പാടെ വിഴുങ്ങിയത്. നഗരത്തിലെ പ്രധാന ആശുപത്രിയടക്കം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ആളുകളോടു വീടുകളില്‍ ഉറങ്ങരുതെന്നും തുറസ്സായ സ്ഥലത്തേയ്ക്കു നീങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുനാമിയെ തുടര്‍ന്നു പാലുവിലെ രാജ്യാന്തരവിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മധ്യസുലാവേസിയില്‍നിന്ന് 80 കി.മീറ്റര്‍ അകലെയാണു സുനാമിയുണ്ടായ പാലുനഗരം സ്ഥിതിചെയ്യുന്നത്. 2004 ല്‍ ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമി കേരളമടക്കമുള്ള ഇന്ത്യന്‍ തീരപ്രദേശങ്ങളെയും ബാധിച്ചിരുന്നു. സംഭവത്തില്‍ ആകെ 2,26,000 പേരാണു മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  9 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  9 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  9 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  9 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  9 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  9 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  9 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  9 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago