ഇറച്ചിക്കോഴി വില കുതിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ഒരുകിലോ ബ്രോയിലര്‍ ഇറച്ചിക്ക് 220 രൂപയാണ് വില. ഏതാനും മാസം മുന്‍പ് വരെ 130 മുതല്‍ 140 രൂപ വരെയായിരുന്നു വില.
കനത്ത ചൂടില്‍ ഉല്പാദനം കുറഞ്ഞത് പ്രതികൂലമായി ബാധിച്ചെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തില്‍ ഇറച്ചിക്കോഴി ഫാമുകള്‍ വ്യാപകമായുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രങ്ങളാണ് വില നിശ്ചയിക്കുന്നത്. നോമ്പ് ആരംഭിക്കാനിരിക്കേ വില ഇനിയും വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ലെഗോണ്‍ ഇറച്ചിക്ക് കാര്യമായ വില വര്‍ധനവുണ്ടായിട്ടില്ല. കിലോയ്ക്ക് 160 രൂപയാണ് വില. ഇറച്ചിക്കോഴി കുഞ്ഞുങ്ങളുടെ വിലയിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 54 രൂപ വരെയാണ് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഈടാക്കുന്നത്. 20 മുതല്‍ 30 രൂപ വരെയായിരുന്നു നേരത്തേയുണ്ടായിരുന്നത്.
വിലവര്‍ധനവിലെ ലാഭം മുഴുവന്‍ തമിഴ്നാട്ടിലേക്കാണ് പോകുന്നതെന്നാണ് സംസ്ഥാനത്തെ ചില്ലറ വ്യാപാരികളുടെ ആരോപണം.
നികുതി വെട്ടിച്ചാണ് തമിഴ്നാട്ടില്‍ നിന്ന് ലോറികള്‍ കേരളത്തിലെത്തുന്നത്. ഇറച്ചിക്കോഴി ഉല്പാദനത്തിലും വില നിയന്ത്രണത്തിലും സംസ്ഥാനത്ത് സ്ഥിരമായ സംവിധാനമുണ്ടാകണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."