വിദ്യാഭ്യാസ വകുപ്പ് തികഞ്ഞ പരാജയം: കെ.എസ്.ടി.യു
മലപ്പുറം: വാര്‍ഷികം ആഘോഷിക്കുന്ന കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും തികഞ്ഞ പരാജയമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പബ്ലിസിറ്റിയില്‍ മാത്രം ഒതുങ്ങി. അധ്യാപക തസ്തികകളില്‍ ഒരു വര്‍ഷമായി അംഗീകാരം നല്‍കിയിട്ടില്ല. പ്ലസ് വണ്‍ പ്രവേശനത്തില്‍ പോലും അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും കൗണ്‍സില്‍ വിലയിരുത്തി.
അധ്യാപക ശമ്പളത്തിനും സംരക്ഷണത്തിനുമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കി. മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറി എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്ന് അക്കാദമികവല്‍ക്കരണത്തിലേക്ക് തിരിച്ചു പോകാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഹമീദ് കൊമ്പത്ത്, വൈസ് പ്രസിഡന്റ് ടി.കെ.ഹംസ, സെക്രട്ടറി അബ്ദുള്ള വാവു എന്നിവര്‍ വിവിധ രേഖകള്‍ അവതരിപ്പിച്ചു. ഭാരവാഹികളായ വി.കെ.മൂസ, എന്‍.എ.ഇസ്മാഈല്‍, പി.കെ.എം.ശഹീദ്, പി.കെ.അസീസ്, എം.അഹമ്മദ്, എം.പി.കെ.അഹമ്മദ് കുട്ടി, കെ.എം.അബ്ദുല്ല, മജീദ് കാടേങ്ങല്‍, എ.കെ.മുഹമ്മദ് കുട്ടി , കെ.വി.ടി.മുസ്തഫ, കെ.എം.എ.നാസര്‍, ടി.പി.ഗഫൂര്‍, പി.പി.മുഹമ്മദ്, സി.എം.അലി, എം.എ.ജാബര്‍, എം.എ.സെയ്ത് മുഹമ്മദ്, ഐ.ഹുസൈന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."