ഗീതാ ഗോപിനാഥന് ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ
വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകാലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥനെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. നിലവിലെ ഉപദേഷ്ടാവ് മോറി ഒബ്സ്റ്റഫെല്ഡ് ഡിസംബറില്‍ വിരമിക്കുന്നതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ ഗോപിനാഥാന്‍ ചുമതലയേല്‍ക്കുക.
ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റിന് ലഗാര്‍ദെ അഭിപ്രായപ്പെട്ടു.
രാജ്യാന്തര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച ഗീതാ ഗോപിനാഥിന് അടുത്തിടെ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അംഗത്വം ലഭിച്ചിരുന്നു. പ്രായം അറുപതുകളിലെത്തിയ പ്രമുഖര്‍ നേടുന്ന അമേരിക്കന്‍ അക്കാദമി അംഗത്വം 46ാം വയസ്സിലാണു ഗീതയെ തേടിയെത്തിയത്. ആഗോള തലത്തില്‍ 5000 അംഗങ്ങള്‍ മാത്രമാണ് അക്കാദമിക്കുള്ളത്. ഈ മാസം ആറിന് മാസച്യുസിറ്റ്സിലെ കേംബ്രിജില്‍ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നല്‍കാനിരിക്കെയാണ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഗീതയ്ക്കു ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."