HOME
DETAILS
MAL
ജി.എസ്.ടി: വരുമാനം കൂടിയെന്ന് കേന്ദ്രം
backup
October 01 2018 | 18:10 PM
ന്യൂഡല്‍ഹി: നിരവധി സാധനങ്ങള്‍ ജി.എസ്.ടി നിരക്കിലേക്ക് മാറിയതോടെ സെപ്റ്റംബറിലെ നികുതി വരുമാനം 94,442 കോടിയെന്ന് ധനകാര്യ മന്ത്രാലയം.
ഓഗസ്റ്റില്‍ 93,960 കോടിയായിരുന്നു വരുമാനം. ജൂലൈ 21ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ചെറിയ ടെലിവിഷനുകള്‍ അടക്കമുള്ള 50 സാധനങ്ങള്‍ ജി.എസ്.ടി പരിധിയിലേക്ക് കൊണ്ടുവന്നിരുന്നു.
കേന്ദ്ര ജി.എസ്.ടി(സി.ജി.എസ്.ടി) വഴി 15,318 കോടിയും സ്റ്റേറ്റ് ജി.എസ്.ടി(എസ്.ജി.എസ്.ടി) വഴി 21,061 കോടിയും ഏകീകൃത ജി.എസ്.ടി(ഐ.ജി.എസ്.ടി) വഴി 50,070 കോടിയുമാണ് പിരിച്ചെടുത്തത്. അഡീഷനല്‍ സെസ് വഴി 7,993 കോടിയുമാണ് ശേഖരിച്ചതെന്ന് ധനകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."