ഇംഗ്ലണ്ട് ഷംപെയ്ന്‍ സെര്‍മണിക്കിടെ മുഈന്‍ അലിയും ആദിര്‍ റാഷിദും പിന്‍വാങ്ങിയതെന്തിന്?- വീഡിയോ
ആവശക്കൊടുമുടി കയറി ഒടുവില്‍ ലോകകപ്പ് വിജയം കൊയ്‌തെടുത്ത ഇംഗ്ലണ്ട്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും കഥകളുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്. ചാംപ്യന്‍ഷിപ്പ് കപ്പും വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ചിത്രവും ലോകമെങ്ങും പ്രചരിക്കുന്നുണ്ട്. ഒപ്പം ഒരു വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. മദ്യക്കുപ്പികള്‍ കുലുക്കിത്തെറിപ്പിച്ചുള്ള ഷംപെയ്ന്‍ ചടങ്ങിനിടെ മാറിപ്പോവുന്ന രണ്ട് താരങ്ങളുടെ വീഡിയോ ആണിത്.
ഇംഗ്ലീഷ് താരങ്ങളായ മുഈന്‍ അലിയും ആദില്‍ റാഷിദുമാണ് ഷാംപെയ്ന്‍ സെര്‍മണിക്കിടെ മെല്ലെ ടീമംഗങ്ങളില്‍ നിന്ന് മാറിപ്പോവുന്നത്. മതവിശ്വാസ പ്രകാരമുള്ള മദ്യത്തോടുള്ള വിരക്തി കാരണമാണ് താരങ്ങള്‍ മാറഇപ്പോവുന്നത്. ഇത് ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണിപ്പോള്‍.
ഇവര്‍ യഥാര്‍ഥ മുസ്‌ലിംകളാണെന്നും ഏറെ ബഹുമാനമാണെന്നും പലരും കമന്റ് ചെയ്യുന്നു. ഒപ്പം പലരും ഇംഗ്ലണ്ട് ടീമിന്റെ വൈവിധ്യത്തെപ്പറ്റിയും പുകഴ്ത്തുന്നുണ്ട്. എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും ചേര്‍ന്നുള്ള മികച്ചൊരു ടീമാണ് ഇംഗ്ലണ്ടിന്റേത്. പല മതത്തില്‍ നിന്നുള്ള, പല നാട്ടില്‍ നിന്നുള്ളവര്‍ ചേര്‍ന്നുള്ള ഇംഗ്ലണ്ട് ടീമിനെ വാനോളം പുകഴ്ത്തുന്നവരുമുണ്ട്.
Brilliant, wonderful to see so many different cultures supporting the #England team today, cricket is far more representative of how we all get along day to day than media would have you believe.
— Philip Turner (@oscars_vinyl) July 14, 2019
They are the true Muslims sticking to their beliefs.
— Mukaram ♡ (@Mukaram_Says) July 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."