അസുഖമാണെന്ന് ബിനോയ് കോടിയേരി; ഡി.എന്‍.എ സാമ്പിള്‍ നല്‍കിയില്ല
മുംബൈ: ബിഹാറിലെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍, ഡി.എന്‍.എ പരിശോധനയ്ക്കായി പൊലിസ് ആവശ്യപ്പെട്ട രക്തസാമ്പിള്‍ ബിനോയ് കോടിയേരി നല്‍കിയില്ല. അസുഖമാണെന്നും മറ്റൊരു ദിവസം നല്‍കാമെന്നുമാണ് ബിനോയ് കോടിയേരിയുടെ വിശദീകരണം.
കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പൊലിസ് സ്റ്റേഷനിലെത്തിയത്. അരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന് വിളിപ്പിച്ചത്.
ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. ഡി.എന്‍.എ പരിശോധന നടത്തി കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണെന്ന യുവതിയുടെ ആവശ്യം കൂടി പരിഗണിച്ചാണ് പൊലിസ് നടപടി.
അന്വേഷണ ഉദ്യോഗസ്ഥന് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ കൈമാറണമെന്ന് കോടതിയും ബിനോയിയോട് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."