അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വളര്‍ച്ചാ നിരക്ക് താഴ്ന്നു
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട്. 2017 ഓഗസ്റ്റിലുണ്ടായ 4.4 ശതമാനം വളര്‍ച്ചാ നിരക്ക് എന്നത് ഈ വര്‍ഷം ഓഗസ്റ്റില്‍ 4.2 ശതമാനമായിട്ടാണ് രേഖപ്പെടുത്തിയത്. അസംസ്കൃത എണ്ണ, വളം എന്നിവയുടെ ഉല്പാദനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
അസംസ്കൃത എണ്ണ ഉല്പാദനത്തില് 3.7 ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോള്‍ വളം ഉല്പാദനത്തില് 5.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കല്‍ക്കരി, പ്രകൃതിദത്ത വാതകം, വൈദ്യുതി ഉല്പാദനം എന്നിവയുടെ വളര്‍ച്ചയിലും കുറവുണ്ടായിട്ടുണ്ട്. കല്‍ക്കരിയുടെ ഉല്പാദനത്തില് 2.4, പ്രകൃതി വാതകം-1.1 ശതമാനം, വൈദ്യുതി ഉല്പാദനത്തില് 5.4 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്.
2017 ഓഗസ്റ്റ് മാസം 15.4, 4.2, 8.3 ശതമാനം എന്നിങ്ങനെയായിരുന്നു വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. അതേസമയം മറ്റ് ശുദ്ധീകരണ ഉല്പന്നങ്ങള്, സ്റ്റീല്‍, സിമന്റ് എന്നിവയുടെ വളര്‍ച്ചയില്‍ അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."