കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന് പ്രത്യേക മോണിറ്ററിങ് സംവിധാനം
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനും അതിന്റെ നിരീക്ഷണത്തിനുമായി പ്രത്യേക മോണിറ്ററിങ് സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടത്തിപ്പ് നിരീക്ഷിക്കാനും യഥാസമയം രേഖകള്‍ സമര്‍പ്പിക്കുന്നതിനുമായി വെബ് അധിഷ്ഠിത സംവിധാനമേര്‍പെടുത്തും. കേന്ദ്രവിഹിതം ചെലവഴിക്കുന്നതിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കൃത്യസമയത്ത് നല്‍കാനുള്ള ക്രമീകരണത്തോടെ ആയിരിക്കുമിതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച വരുന്നതായി ആരോപിച്ചുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ. മുരളീധരനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെണ്ട കൂലി കുടിശ്ശിക കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ബദല്‍ ക്രമീകരണമേര്‍പെടുത്തും. ഇത് എങ്ങനെ വേണമെന്ന് ധനവകുപ്പ് തീരുമാനിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ടണ്ടായിട്ടില്ല.
കേന്ദ്രപദ്ധതി വിഹിതമായി 2016- 17 സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയത് 6,534 കോടി രൂപയായിരുന്നു. എന്നാല്‍ 6806 കോടി ഇതുവരെ ചെലവഴിച്ചു. മുന്‍ വര്‍ഷങ്ങളില്‍ വകയിരുത്തിയ പണം പൂര്‍ണമായി ചെലവഴിക്കാത്ത സാഹചര്യമാണുണ്ടണ്ടായിരുന്നത്. കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ചെങ്കിലും 90 കോടി രൂപയുടെ മറ്റൊരു പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാതെയും അനുവദിച്ച തുക ചെലവഴിക്കാതെയും കേന്ദ്ര സഹായം നഷ്ടപ്പെടുത്തുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."