ഉയരമില്ലെങ്കിലും ജനാധിപത്യത്തെ ഉയരത്തിലെത്തിക്കാന്‍ ഷംസുദ്ദീനും
കാസര്‍കോട്: തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരെ അതത് പോളിങ് ബൂത്തുകളില്‍ എത്തിക്കുന്ന ഉത്തരവാദിത്വമാണ് ഷംസുദ്ദീന് മല്ലത്തിന്. തന്റെ ഉയരക്കുറവൊന്നും തടസമാകാതെ ഇന്നലയോടെ ആ ചുമതല നിറവേറ്റിക്കഴിഞ്ഞ ആശ്വാസത്തിലാണ് 110 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഷംസുദ്ദീന്. കൊവിഡ് കാലത്ത് എത്തിയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി റൂട്ട് ഓഫിസര്‍ ചുമതലയായിരുന്നു ഷംസുദ്ദീന്. ചെറുപുഞ്ചിരിയോടെ എല്ലാം ചെയ്തു തീര്‍ത്തു. ഒരോ പോളിങ് ബൂത്തിലേക്കും ഉദ്യോഗസ്ഥരെ എത്തിക്കേണ്ട ചുമതല ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. ഇനി ഇന്ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥരെ പരപ്പയിലെ ബ്ലോക്ക് ഓഫിസില്‍ തിരിച്ചെത്തിക്കണം. പിന്നെ 16ന് ബളാല്‍ പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ കൂടി കഴിഞ്ഞാല്‍ ഷംസുദ്ദീന്റെ ആദ്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയാകും. കഴിഞ്ഞ ഒരു വര്‍ഷമായി പനത്തടി പഞ്ചായത്ത് ഓഫിസിലെ ക്ലര്‍ക്കാണ് കാസര്‍കോട് മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ മല്ലം സ്വദേശിയായ ഷംസുദ്ദീന്. ഏറെ തിരക്ക് നിറഞ്ഞ തെരഞ്ഞെടുപ്പ് ജോലികള്‍ക്കിടയില്‍ ആദ്യമായി തന്നെ കാണുന്നവര്‍ ആശ്ചര്യത്തോടെ നോക്കാറുണ്ടെന്നും അവര്‍ക്കു വേണ്ടി തന്റെ മാസ്കിനുള്ളില്‍ ഒരു പുഞ്ചിരി ഉണ്ടാകാറുണ്ടെന്നും ഷംസുദ്ദീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."