സുരക്ഷയൊരുക്കാന്‍ 20,603 പൊലിസുകാര്‍
തിരുവനന്തപുരം: ഇന്ന് നടക്കുന്ന അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ 20,603 പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതില്‍, 56 ഡിവൈ.എസ്.പിമാര്‍, 232 ഇന്‍സ്‌പെക്ടര്‍മാര്‍, 1,172 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, സിവില്‍ പൊലിസ് ഓഫിസര്‍ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 616 ഹോം ഗാര്‍ഡുമാരേയും 4,325 സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരേയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ പൊലിസ് സാന്നിധ്യം ഉറപ്പാക്കാന്‍ 590 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 250 ക്രമസമാധാനപാലന പട്രോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 498 പിക്കറ്റ്‌പോസ്റ്റുകള്‍ ഉണ്ടാകും. ഡി.ജി.പി, എ.ഡി.ജി.പി (ക്രമസമാധാനം), സോണ്‍ ഐ.ജി എന്നിവരുടെ നിയന്ത്രണത്തില്‍ 30 പ്ലറ്റൂണ്‍ പൊലിസിനെ അവസാനഘട്ട തെരഞ്ഞെടുപ്പില്‍ പ്രത്യേകമായും നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണൂര്‍ ഡി.ഐ.ജിക്ക് നാല് കമ്പനി, തെരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിലെ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഒരു കമ്പനി വീതം എന്നിങ്ങനെയും പൊലിസുകാരെ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. 2,911 പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."