സ്‌കൂളുകളുടെ വികസനത്തിന് കിഫ്ബിയില്‍ നിന്ന് അഞ്ചു കോടി
തിരുവനന്തപുരം: സ്‌കൂളുകളുടെ സമഗ്ര വികസനത്തിന് കിഫ്ബിയില്‍ നിന്ന് അഞ്ചു കോടി രൂപ വീതം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 31ന് ചേരുന്ന കിഫ്ബി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ തുക ഓരോ സ്‌കൂളിനുമായി തയാറാക്കുന്ന മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചായിരിക്കും വിനിയോഗിക്കുക. കൂടാതെ മറ്റു മാര്‍ഗങ്ങളിലൂടെയും ധനസമാഹരണം നടത്താം. കിഫ്ബി ധനസഹായം വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്ന ഏജന്‍സി വഴി നടപ്പാക്കണം. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഇതര ഏജന്‍സികളുടെ സേവനം പ്രയോജനപ്പെടുത്താം. കിഫ്ബിയുടെ ധനസഹായത്തോടെയുളള പദ്ധതികളെല്ലാം ബന്ധപ്പെട്ട വകുപ്പു വഴിയായിരിക്കും നടപ്പാക്കുക. അതാത് വകുപ്പുകളായിരിക്കും ഏജന്‍സികളെ നിശ്ചയിക്കുക . ഈ ഏജന്‍സികള്‍ അടങ്കലും വിശദ പദ്ധതി രേഖയും തയാറാക്കി പ്രവൃത്തി ടെന്‍ഡണ്ടര്‍ ചെയ്യും. പദ്ധതിയുടെ ഭാഗികവും പൂര്‍ണവുമായ പൂര്‍ത്തിയാക്കല്‍ ഏജന്‍സി സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് കരാറുകാരുടെ അക്കൗണ്ടിലേക്കു തുക നല്‍കും.
സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ നിന്ന് തുക വകയിരുത്തി പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള തുക ബജറ്റിനു പുറത്തു നിന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കുന്നത്. ഇടതുപക്ഷത്തിന് രാജ്യത്ത് തിരിച്ചടിയുണ്ടായെന്ന് അംഗീകരിക്കുന്നു. പശ്ചിമബംഗാളില്‍ ശക്തമായ തിരിച്ചടിയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ വേണ്ടത്ര വേഗത്തില്‍ വളരാനാവുന്നുമില്ല. എന്നാല്‍ പ്രതിബദ്ധതയുണ്ടെങ്കില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് രാജ്യത്തിനു കാണിച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധനവിനിയോഗ ബില്‍ സഭ വോട്ടിനിട്ടു പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."