HOME
DETAILS

ബഹ്‌റൈനിലെ ഇന്ത്യക്കാര്‍ രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ എംബസി

  
backup
July 30 2016 | 08:07 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0-2

മനാമ: ബഹ്‌റൈനിലുള്ള ഇന്ത്യക്കാരെല്ലാവരും ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച ബഹ്‌റൈനില്‍ നടന്ന ഓപ്പണ്‍ ഹൗസിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അധികൃതര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. ഏകദേശം മൂന്നര ലക്ഷത്തോളം വരുന്ന ബഹ്‌റൈനിലെ ഇന്ത്യക്കാരില്‍ നിന്നും ഇതുവരെ 4,000 പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ രജിസ്േ്രടഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബഹ്‌റൈനിലുള്ള മുഴുവന്‍ ഇന്ത്യക്കാരും ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നത്.

ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് എവിടെ വച്ചും പൂര്‍ത്തിയാക്കാവുന്ന കാര്യമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിരിക്കെ ഈ കാര്യത്തില്‍ തുടരുന്ന അമാന്തം ഒഴിവാക്കണമെന്ന് എംബസി ഇന്‍ ചാര്‍ജ്ജ് മീരാ സാദിയ പറഞ്ഞു. ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും അറിയിപ്പും നേരത്തെ നല്‍കിയതാണ്. എന്നിട്ടും ഭൂരിപക്ഷം പ്രവാസികളും ഇതില്‍ അമാന്തം കാണിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേ സമയം, ഈ ഡാറ്റാ കളക്ഷന്‍ ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുള്ളവരുമുണ്ട്. അക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ല. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഡാറ്റ രാജ്യം തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികളുടെ സൗകര്യത്തിനു വേണ്ടിയാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വല്‍ക്കരിച്ചിരിക്കുന്നത്. ആര്‍ക്കും എവിടെ വച്ചും ഇത് സൗജന്യമായി പൂര്‍ത്തിയാക്കാം. ഇങ്ങിനെ ചെയ്യുന്നത് തങ്ങള്‍ക്കു വേണ്ടിത്തന്നെയാണെന്ന് ഓരോരുത്തരും മനസിലാക്കണം. അടിയന്തിര ഘട്ടങ്ങളിലിത് ഉപകരിക്കും. ആയതിനാല്‍ നിലവില്‍ ബഹ്‌റൈനിലുള്ളവര്‍ക്കു പുറമെ, ഇവിടെ എത്തുന്ന എല്ലാ ഇന്ത്യക്കാരും ആദ്യം ചെയ്യേണ്ടത് എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അനിവാര്യമായ ഇത്തരം കാര്യങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന പ്രവണത മാറണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഒരു പക്ഷേ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ലേബര്‍ ക്യാമ്പിലുള്ളവര്‍ക്കും മറ്റും സാധിച്ചെന്നു വരില്ല. അതിനാല്‍ എംബസിക്ക് ഏത് രീതിയില്‍ അവരെ സഹായിക്കാനാവുമെന്ന് ആലോചിക്കുകയാണ്. കമ്പിയുടമകളുമായി സംസാരിച്ച് കമ്പ്യൂട്ടര്‍ ലേബര്‍ ക്യാമ്പുകളിലെത്തിച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നതിനെക്കുറിച്ചും എംബസി തയ്യാറെടുപ്പ് നടത്തുന്നുണ്ട്.

അതേ സമയം കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത തൊഴിലാളികളെയും മറ്റും രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പ്രവാസി സംഘടനകള്‍ മുന്‍ കൈയ്യെടുക്കണമെന്നും വെബ്‌സൈറ്റിലെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടത് ഉടന്‍ പരിഹരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അധികൃതര്‍ പറഞ്ഞു.
പ്രവാസികള്‍ എംബസിയില്‍ രജിസ്റ്റര്‍! ചെയ്യണമെന്ന് നേരത്തെയും ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചിരുന്നു. അത് വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇതിനു ശേഷമാണിപ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന അറിയിപ്പുണ്ടായത്. ആയതിനാല്‍ നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവരും അല്ലാത്തവരുമായ മുഴുവന്‍ പ്രവാസി ഇന്ത്യക്കാരും പുതുതായി ആരംഭിച്ച    http://eoi.gov.in/bahrain/എന്ന വെബ്‌സൈറ്റ് ലിങ്കില്‍ പോയി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രണ്ടു വര്‍ഷം മുന്‍പുള്ള പഴയ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇത് ബാധകമാണെന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും കഴിഞ്ഞ മാസമാണ് അധികൃതര്‍ അറിയിച്ചത്. ഇക്കാര്യം നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താനും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ പ്രവാസികളിലേക്കും എത്തിക്കാനും എല്ലാവരുടെയും രജിസ്‌ട്രേഷന്‍ ഉറപ്പു വരുത്താനും മുഴുവന്‍ പ്രവാസി സംഘടനകളും മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും സഹകരിക്കണമെന്നും എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago