HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ തട്ടിപ്പ്: സര്‍വകലാശാല അന്വേഷിക്കുന്നു, തടയിടാന്‍ സി.പി.എം 

  
backup
July 15 2019 | 14:07 PM

enqury-univecity-collge-former-exam-against-cpm

തിരുവനന്തപുരം: കുത്ത് കേസിലെ ഒന്നാം പ്രതി ശിവരജ്ഞിത്തിന്റെയും യൂനിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയായ യൂനിയന്‍ ഓഫിസില്‍ നിന്നും ബണ്ടില്‍ കണക്കിന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മുന്‍ കാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ നേടിയ ഉന്നത വിജയം പരിശോധിയ്ക്കാന്‍ കേരള സര്‍വകലാശാല ആലോചിക്കുന്നു.
കോളജിലെ പ്രിന്‍സിപ്പല്‍മാരുള്‍പ്പെടെയുള്ള ഇടതുയൂനിയനുകളില്‍പ്പെട്ട അധ്യാപകരും, സര്‍വകലാശാല ജീവനക്കാരുടെയും സഹായത്തോടെയാണ് പരീക്ഷാ പേപ്പര്‍ യൂനിവേഴ്‌സിറ്റി കോളജിനകത്തെ ഇടിമുറിയില്‍ എത്തിക്കുന്നതെന്നും കാലകാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ചോദ്യപേപ്പര്‍ മുന്‍കൂറായി നല്‍കുകയും യൂനിയനാഫീസില്‍ കോപ്പിയടിക്കാന്‍ അവസരമുണ്ടാക്കിയെന്നുമുള്ള മറ്റു വിദ്യാര്‍ഥികളുടെ ആരോപണവുമാണ് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

അതേ സമയം, ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നടത്താന്‍ പറ്റില്ലെന്നാണ് ഇവിടെ പഠിച്ച് ഉന്നത വിജയം നേടി സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും തലപ്പത്തുള്ള നേതാക്കള്‍. അന്വേഷിക്കുന്നതില്‍ വിരോധമില്ല. അത് മുന്‍കാല പ്രാബല്യത്തില്‍ വേണ്ട എന്ന നിലപാടിലാണ് ഇവര്‍. അടുത്ത സിന്‍ഡിക്കേറ്റില്‍ വിഷയം വരുമ്പോള്‍ എതിര്‍ക്കാനാണ് തീരുമാനം എന്നറിയുന്നു. ക്ലാസില്‍ വരാത്ത എസ്.എഫ്.ഐ നേതാക്കളും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും സര്‍വകലാശാല പരീക്ഷയില്‍ വിജയം നേടുന്നത് ചില അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.


പരീക്ഷ സര്‍വകലാശാല നടത്തുമ്പോള്‍ വിതരണം ചെയ്യുന്ന പേപ്പറില്‍ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും. ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷയ്ക്ക് വിതരണം ചെയ്യേണ്ടതെങ്കില്‍ കോളജ് ജീവനക്കാരില്‍ വിദ്യാര്‍ഥി നേതാക്കളോട് അടുപ്പമുള്ളവര്‍ വിവരം കൈമാറും. പേപ്പര്‍ ചോര്‍ത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ പേപ്പര്‍ ഓഫിസില്‍നിന്ന് എടുത്തു നല്‍കിയത് ജീവനക്കാരാണെന്ന് കേരള സര്‍വകലാശാല അധികൃതര്‍ സംശയിക്കുന്നു.
ഇടതു സംഘടനയില്‍ സജീവമായ അധ്യാപകരാണെങ്കില്‍ പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കും. കൈയക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. കേരള സര്‍വകലാശാല ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയാറെടുക്കുന്നത്.


പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിണമെന്നുമുള്ള സര്‍വകലാശാലയുടെ നിര്‍ദേശവും യൂനിവേഴ്‌സിറ്റി കോളജ് അധികൃതര്‍ പാലിക്കാറില്ല. വിദ്യാര്‍ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാമെന്നുള്ളതാണ് ഇതിന്റെ സൗകര്യം. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 days ago