HOME
DETAILS

സമരാഹ്വാനം ചെയ്തു വീട്ടിലിരിക്കാനാവില്ല, പൊതുമുതല്‍ നശിപ്പിച്ചാല്‍ നേതാക്കള്‍ പിടികിട്ടാപുള്ളികളാവും

  
backup
October 01 2018 | 18:10 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%be%e0%b4%b9%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

ന്യൂഡല്‍ഹി: ആക്രമണങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുന്നതിലും കലാശിക്കുന്ന പതിഷേധപരിപാടികള്‍ ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ നേതാക്കളില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും അത്തരം കേസുകളില്‍ നേതാക്കളെ 24 മണിക്കൂറിനുള്ളില്‍ നേരിട്ടു പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഹാജരായില്ലെങ്കില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു വിചാരണയുമായി മുന്നോട്ടുപോവണമെന്നും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ബോളിവുഡ് സിനിമയായ പത്മാവതിന്റെ റിലീസുമായി ബന്ധപ്പെട്ടതടക്കമുള്ള പ്രതിഷേധങ്ങളില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായത്.
രാജ്യത്ത് പശുസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാനായി നേരത്തെ ഇതേ ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ മാതൃകയിലാണ് പൊതുമുതല്‍ നശിപ്പിക്കുന്ന അക്രമാസക്ത പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കുന്നതും കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ ജില്ലാതലത്തില്‍ നോഡല്‍ ഓഫിസറെ നിയമിക്കാന്‍ നിര്‍ദേശിച്ചതുപോലെ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യാനും നോഡല്‍ ഓഫിസര്‍ വേണമെന്നും 50 പേജ് വരുന്ന പുതിയ ഉത്തരവിലുണ്ട്. എട്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണെന്നും മൂന്നംഗ ബഞ്ച് ഉത്തരവിട്ടു. കാലാവധി പൂര്‍ത്തിയാക്കിയ ദീപക് മിശ്രയുടെ അവസാന വിധിപ്രസ്താവം കൂടിയാണിത്.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

നാശ നഷ്ടത്തിന് തുല്യമായ തുകയോ അതിന് ആനുപാതികമായ ഈടോ നല്‍കിയങ്കിലേ ഇത്തരം കേസുകളില്‍ ഉപാധികളോടെ പോലും ജാമ്യം നല്‍കാവൂ. ഒന്നിലധികം പേര് ഉണ്ടെങ്കില്‍ എല്ലാവരും പ്രത്യേകം ഈട് നല്‍കണം. പ്രതിഷേധപരിപാടികളുടെ മറവവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആക്രമണമുണ്ടായ സിനിമാ തിയറ്റര്‍, സാസ്‌കാരിക സ്ഥാപനങ്ങള്‍, ആര്‍ട്ട്ഗാലറികള്‍ തുടങ്ങിയവയുടെയും മറ്റു പൊതുമുതലുകളുടെയും ഓരോജില്ലയിലുമുള്ള പട്ടിക ശേഖരിക്കുക. ജില്ലാതലങ്ങളില്‍ ധ്രുതകര്‍മസേനകളെ നിയമിക്കണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയവരാവണം ഇതിലെ അംഗങ്ങള്‍. അക്രമികള്‍ ലക്ഷ്യംവയ്ക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍ക്കു മുമ്പിലോ സ്ഥലങ്ങളിലോ ഇവരെ വിന്യസിക്കണം. ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ രൂപീകരിക്കണം. ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാന പൊലിസിനുകീഴില്‍ വെബ്‌സൈറ്റും ആപ്പും രൂപീകരിക്കണം. ആക്രമണകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ മാരകമല്ലാത്തതും ഏറിവന്നാല്‍ ചെറിയമുറുകളുണ്ടാവുന്നതുമായ കണ്ണീര്‍വാതകം, ജലപീരങ്കി പോലുള്ളവ ഉപയോഗിക്കണം. ആവശ്യമാണെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ സാമൂഹികമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരുന്നത് ആലോചിക്കണം. സമാധാനം പുനസ്ഥാപിക്കുന്നതിന് ഉതകുന്നതും തെറ്റിദ്ധാരണകള്‍ പരത്തുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതുമായ വീഡിയോദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിക്കാന്‍ നോഡല്‍ ഓഫിസര്‍ ശ്രമിക്കണം, ഇവ ടെലിവിഷന്‍ ചാനലുകള്‍ മുഖേനയും പരസ്യപ്പെടുത്തണം. സോഷ്യല്‍മീഡിയ മുഖേന ആക്രമണങ്ങള്‍ക്കു ആഹ്വാനംചെയ്യുന്നതോ പ്രേരിപ്പിക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ബന്ധപ്പെട്ട നിയമങ്ങള്‍ ഉപയോഗിച്ചു നേരിടണം.
ഇത്തരം സംഭവങ്ങളില്‍ നിശ്ചിതസമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ വീഴ്ചയായി കണക്കാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണം. അന്വേഷണ/വിചാരണാ നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടുകള്‍ സംസ്ഥാന പൊലിസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കേസുകളില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടാല്‍ പബ്ലിക് പ്രോസികൂട്ടറുമായി ബന്ധപ്പെട്ട് പ്രതിയെ വെറുതെവിട്ടതിനെതിരേ മേല്‍കോടതിയില്‍ അപ്പീല്‍ പോവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago