ആഡംബര ട്രെയിനിന്റെ കന്നിയോട്ടം: മോഷണം ആഘോഷമാക്കി യാത്രക്കാര്‍
മുംബൈ: രാജ്യത്തെ ആഡംബര ട്രെയിനിന്റെ കന്നി ഓട്ടത്തില്‍ മോഷണം. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് സര്‍വിസ് തുടങ്ങിയ അത്യാഡംബര തീവണ്ടിയായ തേജസ് എക്സ്പ്രസിലാണ് യാത്രക്കാര്‍തന്നെ മോഷ്ടാക്കളായത്. യാത്രക്കൊടുവില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയ വിലകൂടിയ ഹെഡ് ഫോണുകള്‍ മോഷ്ടിക്കുകയും എല്‍.സി.ഡി സ്ക്രീനുകള്‍ തകര്‍ക്കുകയും ചെയ്തു. ട്രെയിനിലെ ശുചിമുറികള്‍ വൃത്തികേടാക്കിയതിനുപുറമെ കോച്ചുകളിലെല്ലാം ചപ്പുചവറുകള്‍ നിക്ഷേപിക്കുകയും ചെയ്തു.
യാത്രകഴിഞ്ഞുള്ള പരിശോധനയില്‍ ട്രെയിനിലെ കാഴ്ച ജീവനക്കാരെ ഞെട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ട്രെയിനിനെ സ്വന്തം ആസ്തിയായി കാണണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.
മുംബൈയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ ട്രെയിനിനെ ആക്രമിക്കാന്‍ തുടങ്ങിയെന്ന് ചില യാത്രക്കാര്‍ വെളിപ്പെടുത്തി. സീറ്റുകളില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍.സി.ഡി സ്ക്രീനുകള്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ശുചിമുറികളിലെ ഫ്ളഷ് ഉപയോഗിക്കാന്‍ യാത്രക്കാര്‍ തയാറായില്ല.
യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതായി യാത്രക്കാരില്‍ ചിലര്‍ റെയില്‍വേ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മൂംബൈയില്നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 11 മണിക്കാണ് ഗോവയിലെത്തിയത്. നാശനഷ്ടങ്ങളൊക്ക നികത്തി വെള്ളിയാഴ്ച്ച യാത്ര പുനഃരാംഭിക്കാമെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."