HOME
DETAILS

മുത്തങ്ങ ഭൂസമരത്തിന് 19 വര്‍ഷം ഏഴു കുടുംബങ്ങള്‍ക്ക് ഇതുവരെ ഭൂമി ലഭിച്ചില്ല

  
backup
December 13 2020 | 18:12 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99-%e0%b4%ad%e0%b5%82%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-19-%e0%b4%b5%e0%b4%b0

 


സുല്‍ത്താന്‍ ബത്തേരി: തലചായ്ക്കാന്‍ ഒരുപിടി മണ്ണിനായി ഗോത്രജനത നടത്തിയ മുത്തങ്ങ ഭൂസമരം നടന്നിട്ട് 19 വര്‍ഷം പിന്നിടുമ്പോഴും സമരത്തില്‍ പങ്കെടുത്ത ഏഴു കുടുംബങ്ങള്‍ക്ക് ഇന്നും ഭൂമി ലഭിച്ചില്ല.
സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പൂര്‍ണതയിലെത്തിയിട്ടില്ല. ഭൂമി ലഭിക്കാത്ത ഏഴു കുടുംബങ്ങള്‍ ഇന്നും കോളനികളിലെ കൂരകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടുകയാണ്. സുല്‍ത്താന്‍ ബത്തേരിക്കു സമീപം ഉള്ളില്‍ പണിയ കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഭൂമി ലഭിക്കാത്തത്. കോളനിയിലെ ചൊറിയന്‍-ശാന്ത, വെരുക്-ശാന്ത, ഞേണന്‍-ജാനു, കൊഞ്ചന്‍-കെമ്പി, അപ്പു-സരിത, കുഞ്ഞന്‍-ചിരങ്ക, കാമന്‍- ദേവി എന്നിവരാണ് 19 വര്‍ഷം മുമ്പ് നടന്ന ഭൂസമരത്തില്‍ പങ്കെടുത്ത ദമ്പതിമാര്‍. ഇതില്‍ സമരത്തില്‍ പങ്കെടുത്ത കാമന്‍, കെമ്പി എന്നിവര്‍ ഇതിനോടകം മരിച്ചു. സമരത്തിനിടെ പൊലിസ് മര്‍ദനമേറ്റ് ജോലി ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.
സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ നിരവധി പേര്‍ക്ക് ഒരേക്കര്‍ ഭൂമിവീതം ലഭിച്ചെങ്കിലും ഇവര്‍ക്ക് നിരാശയായിരുന്നു ഫലം.
സമരത്തിനു ശേഷം ഭൂമിക്കായി ഒാഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഇതുവരെ ഭൂമി ലഭിച്ചില്ലെന്ന് കോളനിക്കാര്‍ പറയുന്നു. സമരത്തിനു ശേഷം നേതാക്കളാരും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കോളനിക്കാര്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  24 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago