മഴ ശക്തമായില്ലെങ്കില്‍ പവര്‍കട്ടെന്ന് മന്ത്രി മണി
കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചില്ലെങ്കില്‍ 15ദിവസത്തിനകം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എം.എം മണി. ഇതോടെ പവര്‍കട്ടും നിര്ബന്ധമാക്കേണ്ടിവരുമെന്നതിന്റെ സൂചനകൂടിയാണ് മന്ത്രി നല്‍കിയത്.
പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്ന് ഇടപ്പാട്ടുമല കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും പഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൂടംകുളം വൈദ്യുത നിലയത്തില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേ ഒഴിവായാല്‍ കൂടംകുളം വൈദ്യുതിക്ക് പുറമേ ആയിരം മെഗാവാട്ട് വൈദ്യുതികൂടി ലഭ്യമാക്കുവാന്‍ സാധിക്കും. ഒരു ടവറിന്റെ നിര്‍മാണം മാത്രമാണ് ഈ ലൈനില്‍ ബാക്കി നില്‍ക്കുന്നത്. ഹൈക്കോടതി സ്റ്റേ ഉത്തരവ് നീങ്ങിയാല്‍ വൈദ്യുതി ലൈന്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."